• Home
  • News
  • 28 മുതൽ നിയന്ത്രണം നീക്കൽ: പ്രധാന മേഖലകളിലെ ജീവനക്കാർക്ക് വാക്സിൻ നൽകാൻ പുതുസൗകര

28 മുതൽ നിയന്ത്രണം നീക്കൽ: പ്രധാന മേഖലകളിലെ ജീവനക്കാർക്ക് വാക്സിൻ നൽകാൻ പുതുസൗകര്യം

ദോഹ: രാജ്യത്തെ പ്രധാന മേഖലകളിലെ ജീവനക്കാർക്ക് കോവിഡ്-19 വാക്സിൻ നൽകുന്ന പ്രക്രിയ ഊർജിതമാക്കുന്നതിന്  പുതുസൗകര്യവുമായി പൊതുജനാരോഗ്യ മന്ത്രാലയം. ഇതിനായി പ്രത്യേക ഷെഡ്യൂളിങ്​ യൂനിറ്റ് രൂപവത്​കരിച്ചു. മേയ് 28 മുതൽ  കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമ്പോൾ വിവിധ മേഖലകളിലെ ജീവനക്കാർ വാക്സിനെടുത്തിരിക്കണമെന്ന  നിർദേശത്തെ തുടർന്നാണിത്.
കോവിഡ് കേസുകൾ കുറഞ്ഞതോടെ നിയന്ത്രണങ്ങൾ നീക്കുമ്പോൾ പ്രധാന സേവന വിഭാഗങ്ങളിലെ തൊഴിലാളികളുടെയും  ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ദേശീയ കോവിഡ്-19 വാക്സിനേഷൻ   കീഴിൽ തൊഴിലാളികൾക്കും ജീവനക്കാർക്കും വാക്​സിൻ ഉറപ്പുവരുത്താൻ വാക്സിനേഷൻ ഷെഡ്യൂളിങ്​ യൂനിറ്റ്  (വി.എസ്.യു) രൂപവത്​കരിച്ചിരിക്കുന്നത്. എല്ലാ വ്യാപാര മേഖലകളിൽനിന്നുള്ള തൊഴിലാളികളുടെയും ജീവനക്കാരുടെയും വാക്സിനേഷൻ പ്രക്രിയ പൂർത്തിയാക്കുന്നത്  ഷെഡ്യൂളിങ്​ യൂനിറ്റായിരിക്കും.   
എന്നാലും ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന സേവന മേഖലയിലെ ജീവനക്കാർക്കും  തൊഴിലാളികൾക്കുമായിരിക്കും വാക്സിനേഷനിൽ മുൻഗണനയെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബാർബർ  ഷോപ്, ഹെയർഡ്രസർ സലൂൺ, റെസ്​റ്റാറൻറുകൾ, റീട്ടെയിൽ ഷോപ്, സൂപ്പർ മാർക്കറ്റ്, ഹോട്ടലുകൾ, മറ്റു ഹോസ്​പിറ്റാലിറ്റി  സേവനങ്ങൾ തുടങ്ങിയവയാണ് ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന സ്​ഥാപനങ്ങൾ.  
വ്യാപാര, വാണിജ്യ മേഖലകളിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും വാക്സിനേഷൻ അപ്പോയിൻറ്മെൻറ് എടുക്കുന്നതിന്  [email protected] എന്ന അഡ്രസിൽ ബന്ധപ്പെടണം. ഇതിനകം തന്നെ ആയിരത്തിലധികം ജീവനക്കാർ വിവിധ സമയങ്ങളിലായി  വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.രാജ്യത്ത്​ കോവിഡ്​ രോഗികൾ കുറഞ്ഞതോടെ മേയ്​ 28 മുതൽ നിയ​ന്ത്രണങ്ങൾ നീക്കിത്തുടങ്ങുകയാണ്​.
ഇതനുസരിച്ച്​ വിവിധ  മേഖലകളിൽ വാക്​സിൻ എടുത്തവർക്ക്​ കൂടുതൽ ഇളവുകൾ വരുകയാണ്​. ഹെൽത്ത്​​, ഫിറ്റ്​നസ്​ ക്ലബുകൾ, സ്​പാ എന്നിവക്ക്​ 30 ശതമാനം ശേഷിയിൽ വാക്​സിൻ എടുത്ത ഉപഭോക്​താക്കൾക്ക്​ മാത്രം  പ്രവേശനം നൽകി പ്രവർത്തിക്കാം. എന്നാൽ, ജീവനക്കാർ എല്ലാവരും വാക്​സിൻ സ്വീകരിച്ചവരാകണമെന്നത്​ നിർബന്ധമാണ്​. ബാർബർ ഷോപ്പുകൾ, സലൂണുകൾ തുടങ്ങിയവക്കും വാക്​സിൻ സ്വീകരിച്ചവർക്ക്​ മാത്രം പ്രവേശനം നൽകി 30 ശതമാനം  ശേഷിയിൽ പ്രവർത്തിക്കാം.   
എന്നാൽ, ബാർബർ ഷോപ്​ അടക്കമുള്ളവയിലെ​ ജീവനക്കാരെല്ലാം വാക്​സിൻ സ്വീകരിച്ചവരാകണം. ഇതോടെ, വിവിധ മേഖലകളിലെ തൊഴിലാളികൾക്ക്​ വാക്​സിൻ നിർബന്ധമാകുകയാണ്​.ഇത്തരത്തിലുള്ളവർക്ക്​ വാക്​സിൻ  കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാനായി പൊതുജനാരോഗ്യമന്ത്രാലയം പ്രത്യേക ഷെഡ്യൂളിങ്​ യൂനിറ്റ് തുടങ്ങിയത്​ ഏറെ  ആശ്വാസകരമാകും.  

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All