• Home
  • News
  • നമസ്‌കാര സമയങ്ങളില്‍ കടകളും വ്യാപാര സ്ഥാപനങ്ങളും അടക്കല്‍, ശൂറാ കൗണ്‍സില്‍ തീരുമ

നമസ്‌കാര സമയങ്ങളില്‍ കടകളും വ്യാപാര സ്ഥാപനങ്ങളും അടക്കല്‍, ശൂറാ കൗണ്‍സില്‍ തീരുമാനം പിന്നീട്

സൗദിയില്‍ ജുമുഅ ഒഴികെയുള്ള നമസ്‌കാര സമയങ്ങളില്‍ കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ബന്ധിക്കരുതെന്ന നിര്‍ദേശത്തില്‍ ശൂറാ കൗണ്‍സില്‍ തീരുമാനമെടുക്കുന്നത് മാറ്റിവച്ചു. ഇന്ന് നടന്ന ശൂറ കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം എടുക്കും എന്നായിരുന്നു അറിയിപ്പ്. 

ഇന്നത്തെ യോഗത്തില്‍ ഇത് സംബന്ധിച്ച്  ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ ശുപാര്‍ശയിന്മേല്‍ ശൂറയുടെ ഇസ്ലാമിക, നീതിന്യായ കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് പരിഗണനയിലുണ്ടായിരുന്നത്. 

ശൂറാ അംഗങ്ങളായ അതാ അല്‍ സുബാത്തി, ഡോ. ഫൈസല്‍ അല്‍ ഫദല്‍, ഡോ. ലത്തീഫ അല്‍ ശഅലാന്‍, ഡോ. ലത്തീഫ അബ്ദുല്‍ കരീം എന്നിവരാണ് ശുപാര്‍ശ സമര്‍പ്പിച്ചത്.

ഗ്യാസ് സ്റ്റേഷനുകളും ഫാര്‍മസികളും ഉള്‍പ്പെടെ കടകളും വ്യാപാര സ്ഥാപനങ്ങളും നമസ്‌കാര സമയങ്ങളില്‍ അടച്ചിടാന്‍ നിര്‍ബന്ധിക്കാതിരിക്കാന്‍ മറ്റു ഏജന്‍സുകളുമായി ഏകോപനം നടത്തി മന്ത്രാലയം നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All