• Home
  • News
  • ബജറ്റ് ചര്‍ച്ചക്കിടെ കുവൈത്ത് പാര്‍ലമെന്റില്‍ എം.പിമാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍,

ബജറ്റ് ചര്‍ച്ചക്കിടെ കുവൈത്ത് പാര്‍ലമെന്റില്‍ എം.പിമാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍, വീഡിയോ

കുവൈത്ത് പാര്‍ലമെന്റില്‍ ബജറ്റ് പാസാക്കാന്‍ ചേര്‍ന്ന യോഗത്തിനിടെ എം.പിമാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സുരക്ഷാ സൈനികര്‍ ഇടപെട്ടാണ് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവരെ പിടിച്ചുമാറ്റിയത്. ബജറ്റ് അവതരണത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായ ഉടനെയാണ് സര്‍ക്കാര്‍ അനുകൂലികളും പ്രതിപക്ഷ എം.പിമാരും തമ്മില്‍ ഏറ്റുമുട്ടിയത്. യോഗത്തില്‍ പങ്കെടുത്ത 63 എം.പിമാരില്‍ 32 പേര്‍ ബജറ്റിന് അനുകൂലമായി വോട്ടു രേഖപ്പെടുത്തി. 

പാര്‍ലമെന്റില്‍ മന്ത്രിമാര്‍ക്കു നീക്കിവെച്ച സീറ്റുകള്‍ പ്രതിപക്ഷ എം.പിമാര്‍ കൈയേറിയിട്ടും പാര്‍ലമെന്റ് യോഗം നടന്നു. പ്രധാനമന്ത്രിയെ പാര്‍ലമെന്റില്‍ കുറ്റവിചാരണ ചെയ്യണമെന്ന തങ്ങളുടെ ആവശ്യത്തിലേക്ക് വെളിച്ചം വീശാന്‍ ശ്രമിച്ച് കഴിഞ്ഞ ആഴ്ചകളിലും പ്രതിപക്ഷ എം.പിമാര്‍ പാര്‍ലമെന്റില്‍ മന്ത്രിമാരുടെ സീറ്റുകള്‍ കൈയടക്കിയിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ബജറ്റ് വിശകലനം ചെയ്യുന്നതിന് പ്രത്യേക പാര്‍ലമെന്റ് യോഗം ചേരണമെന്ന് സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം ആവശ്യപ്പെട്ടു. സാധാരണ യോഗങ്ങളെല്ലാം തടസ്സപ്പെട്ട സാഹചര്യത്തില്‍ പ്രത്യേക യോഗം ചേരുന്നതിന് ആവശ്യപ്പെടാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. 

തങ്ങളുടെ സീറ്റുകള്‍ എം.പിമാര്‍ കൈയടക്കിയതിനെ തുടര്‍ന്ന് മന്ത്രിമാര്‍ പാര്‍ലമെന്റ് കവാടത്തിനു മുന്നില്‍ നില്‍ക്കുകയും ബജറ്റ് ചര്‍ച്ച തടസ്സപ്പെടുത്താന്‍ ശ്രമിച്ച് ചില എം.പിമാര്‍ മേശപ്പുറത്ത് അടിക്കുകയും ചെയ്തു. പാര്‍ലമെന്റില്‍ തന്നെ കുറ്റവിചാരണ ചെയ്യുന്നത് 2022 അവസാനം വരെ നീട്ടിവെക്കുന്ന തീരുമാനം മാര്‍ച്ചില്‍ പ്രധാനമന്ത്രി ഷെയ്ഖ് സ്വബാഹ് ഖാലിദ് അല്‍സ്വബാഹ് അംഗീകരിച്ചിരുന്നു. ഇതിന്റെ ഭരണഘടനാ സാധുതയിലും അഴിമതി അടക്കമുള്ള മറ്റു പ്രശ്നങ്ങളിലും പ്രധാനമന്ത്രിയെ പാര്‍ലമെന്റില്‍ കുറ്റവിചാരണ ചെയ്യാനാണ് എം.പിമാര്‍ ആഗ്രഹിക്കുന്നത്. ജനുവരിയില്‍ ഗവണ്‍മെന്റ് നിര്‍ദേശിച്ച 2021-2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ 23.05 ബില്യണ്‍ ദീനാര്‍ (76.65 ബില്യണ്‍ ഡോളര്‍) ചെലവും 12.1 ബില്യണ്‍ ദീനാര്‍ കമ്മിയുമാണ് പ്രതീക്ഷിക്കുന്നത്. 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All