• Home
  • News
  • ക​ണ്ണൂ​രി​ൽ​നി​ന്ന്​ മ​സ്​​ക​ത്തി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്താ​ൻ ഗോ ​എ​യ​റി​ന്​

ക​ണ്ണൂ​രി​ൽ​നി​ന്ന്​ മ​സ്​​ക​ത്തി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്താ​ൻ ഗോ ​എ​യ​റി​ന്​ അ​നു​മ​തി

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ ക​ണ്ണൂ​രു​കാ​രു​ടെ സ്വ​പ്നം വൈ​കാ​തെ യാ​ഥാ​ർ​ഥ്യ​മാ​കും. ക​ണ്ണൂ​രി​ൽ​നി​ന്ന്​ മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്താ​ൻ ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഗോ ​എ​യ​റി​ന്​ ഒ​മാ​ൻ സി​വി​ൽ വ്യോ​മ​യാ​ന പൊ​തു അ​തോ​റി​റ്റി (പി.​എ.​ഇ.​സി.​എ) അ​നു​മ​തി ന​ൽ​കി. ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ ഗോ ​എ​യ​ർ ക​ണ്ണൂ​ർ-​മ​സ്​​ക​ത്ത് സ​ർ​വി​സ്​ ആ​രം​ഭി​ക്കും. ആ​ഴ്​​ച​യി​ൽ ഏ​ഴു​ സ​ർ​വി​സു​ക​ളാ​യി​രി​ക്കും ഉ​ണ്ടാ​വു​ക.180 യാ​ത്ര​ക്കാ​ർ​ക്ക്​ സ​ഞ്ച​രി​ക്കാ​വു​ന്ന എ​യ​ർ​ബ​സ്​ 320 വി​മാ​ന​മാ​ണ്​ സ​ർ​വി​സി​ന്​ ഉ​പ​യോ​ഗി​ക്കു​ക. ക​ണ്ണൂ​രി​ൽ​നി​ന്ന്​ രാ​ത്രി എ​ട്ടി​ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം ഒ​മാ​ൻ സ​മ​യം 10.15നാ​ണ്​ മ​സ്​​ക​ത്തി​ലെ​ത്തു​ക. മ​സ്​​ക​ത്തി​ൽ​നി​ന്ന്​ 11.15ന്​ ​പു​റ​പ്പെ​ട്ട്​ ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ചെ 4.15ന്​ ​ക​ണ്ണൂ​രി​ലെ​ത്തും. മ​സ്​​ക​ത്തി​ന്​ പു​റ​മെ ക​ണ്ണൂ​ർ-​അ​ബൂ​ദ​ബി റൂ​ട്ടി​ലും ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ ഗോ ​എ​യ​ർ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ ക​ണ്ണൂ​രി​ൽ​നി​ന്ന്​ എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ മാ​​ത്ര​മാ​ണ്​ രാ​ജ്യാ​ന്ത​ര സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്.മും​ബൈ ആ​സ്​​ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗോ ​എ​യ​ർ ക​ണ്ണൂ​രി​ൽ​നി​ന്ന്​ മ​സ്​​ക​ത്ത്, അ​ബൂ​ദ​ബി, ദ​മ്മാം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്താ​ൻ ഇൗ​യി​ടെ​യാ​ണ്​ അ​നു​മ​തി ക​ര​സ്​​ഥ​മാ​ക്കി​യ​ത്.

Related News

Entertainment

Business