• Home
  • News
  • കൊവിഡ് പരിശോധനാ നിരക്കുകള്‍ പുതുക്കി; വിമാനത്താവളങ്ങളില്‍ ഇനി റാപ്പിഡ് ആര്‍.ടി.പ

കൊവിഡ് പരിശോധനാ നിരക്കുകള്‍ പുതുക്കി; വിമാനത്താവളങ്ങളില്‍ ഇനി റാപ്പിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധനയും

 തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധനാ നിരക്ക് പുതുക്കി ആരോഗ്യവകുപ്പ്. വിമാനത്താവളങ്ങളില്‍ റാപ്പിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്തുന്നതിന് 2490 രൂപയാണ് നിരക്ക്. 
അബോട്ട് ഹെല്‍ത്ത് കെയറിന്റെയും തെര്‍മോ ഫിഷര്‍ സയന്റിഫിക്കിന്റെയും ലാബുകളാണ് വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുക. നിലവില്‍ വിമാനത്താവളത്തില്‍ പല ലാബുകള്‍ പല തരത്തിലാണ് കൊവിഡ് പരിശോധനയ്ക്ക് പണം ഈടാക്കുന്നത്. ഇതിന് മാറ്റം വരുത്താനാണ് പുതിയ ഉത്തരവ്. 
അതേസമയം, സാധാരണ ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ നിരക്ക് 500 രൂപയായി തുടരും. എയര്‍പോട്ട്, റെയില്‍വേസ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, തീര്‍ത്ഥാടന കേന്ദ്രം എന്നിങ്ങനെ ഏത് സ്ഥലത്തായാലും സാധാരണ ആര്‍.പി.ടി.സി.ആര്‍ പരിശോധനയ്ക്ക് ഈ നിരക്ക് തന്നെയായിരിക്കും. ആന്റിജന്‍ പരിശോധനയ്ക്ക് 300 രൂപയും. 
ആര്‍.ടി.ലാമ്പ് പരിശോധനയ്ക്ക് 1150 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക്. ട്രൂനാറ്റ് പരിശോധനയ്ക്ക് 1500 രൂപയും എക്‌സ്‌പേര്‍ട്ട് നാറ്റ് പരിശോധനയ്ക്ക് 2500 രൂപയും സ്വകാര്യ ലാബുകള്‍ക്ക് ഈടാക്കാം. 
 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All