• Home
  • News
  • പൊതുസ്ഥലങ്ങളിൽ സ്ത്രീകളെ ഉപദ്രവിച്ചു; പ്രവാസി അറസ്റ്റിൽ

പൊതുസ്ഥലങ്ങളിൽ സ്ത്രീകളെ ഉപദ്രവിച്ചു; പ്രവാസി അറസ്റ്റിൽ

ജിദ്ദ: പൊതുസ്ഥലങ്ങളില്‍ സ്ത്രീകളെ ഉപദ്രവിച്ച പ്രവാസി അറസ്റ്റിലായി. പ്രതിയെ മക്ക പൊലീസാണ് അറസ്റ്റ് ചെയ്തത്. 40 വയസ്സുള്ള ഈജിപ്ഷ്യന്‍ പൗരനാണ് പിടിയിലായത്.

പ്രതിക്കെതിരെ പ്രാഥമിക നിയമ നടപടികള്‍ സ്വീകരിച്ച ശേഷം ജിദ്ദയിലെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തു. 2018 മെയ് മാസത്തെ പീഡന വിരുദ്ധ നിയമത്തെ അടിസ്ഥാനമാക്കിയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, ത്വാഇഫില്‍ പാര്‍ക്കില്‍ വെച്ച് സൗദി യുവതിയെ കടന്ന് പിടിച്ച സ്വദേശി യുവാവിനെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യാ പൊലീസ് അറിയിച്ചു. 20 വയസ്സിനു മുകളില്‍ പ്രായമുള്ള യുവാവാണ് അറസ്റ്റിലായത്.

നേരത്തെ ആഘോഷ പരിപാടികള്‍ വീക്ഷിച്ച് കൊണ്ടിരിക്കുകയായിരുന്ന യുവതിയെ യുവാവ് കടന്ന് പിടിക്കുന്ന വീഡിയോ സൗദി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കപ്പെട്ടിരുന്നു.

പീഡന വിരുദ്ധ നിയമത്തെ അടിസ്ഥാനമാക്കിയുള്ള കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും പരമാവധി 100,000 റിയാല്‍ പിഴയുമാണ് ശിക്ഷ നല്‍കുക.

കുട്ടികള്‍ക്കും വികലാംഗര്‍ക്കും നേരെയുള്ള കുറ്റകൃത്യങ്ങളില്‍ അഞ്ച് വര്‍ഷം വരെ തടവും പരമാവധി 300,000 റിയാല്‍ പിഴയുമാണ് ഈടാക്കുക.

പീഡനത്തെ പ്രോത്സാഹിപ്പിക്കുകയോ സഹായിക്കുകയോ കുറ്റകൃത്യങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യുന്നതും നിയമം കുറ്റകരമാണ്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All