• Home
  • News
  • എക്സ്പോ 2020: ഡോമിനോസ് ഔദ്യോഗിക പിത്‍സ; സ്പെഷ്യൽ പിത്‍സകളും പ്രവേശന ടിക്കറ്റും

എക്സ്പോ 2020: ഡോമിനോസ് ഔദ്യോഗിക പിത്‍സ; സ്പെഷ്യൽ പിത്‍സകളും പ്രവേശന ടിക്കറ്റും

ദുബായ് ∙ എക്സ്പോ 2020യുടെ ഔദ്യോഗിക പിത്‍സ ദാതാവായി ഡോമിനോസ്. പ്രമുഖ ക്യുഎസ്ആർ ഓപ്പറേറ്ററും മധ്യപൂർവദേശം, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലെ ഡോമിനോസിന്റെ മാസ്റ്റർ ഫ്രാഞ്ചൈസിയുമായ അലമർ ഫുഡ്സ്, ഈജിപ്തിലെയും മൊറോക്കോയിലെയും ഫ്രാഞ്ചൈസി ഡങ്കിൻ എന്നിവയാണ് ഇക്കാര്യം അറിയിച്ചത്.

2020ലായിരുന്നു എക്‌സ്‌പോയുടെ ഔദ്യോഗിക പിത്‍സ ദാതാവായി ഡൊമിനോസിനെ തിരഞ്ഞെടുക്കപ്പെട്ടത്. ദുബായ് എക്സ്പോ നടക്കുന്ന ഒക്ടോബർ ഒന്നു മുതൽ 2022 മാർച്ച് 31 വരെ ഒാപർച്യൂനിറ്റി പവലിയനിൽ ഡോമിനോ കേന്ദ്രം പ്രവർത്തിക്കും. ഉപഭോക്താക്കൾക്ക് വളരെ ഫ്രഷ് ആയിട്ടുള്ള പിത്‍സയായിരിക്കും ഔട്‌ലറ്റുകളിൽ നിന്ന് ലഭിക്കുക.

എക്സ്പോ 2020 ഡോമിനോസ് പിത്‍സ

'മീൽ: 4 പേർക്ക്' –ഇതിൽ 2 ഇടത്തരം പിത്‍സകളും 2 വശങ്ങളും ഒരു പാനീയവും ഉൾപ്പെടുന്നു-79 ദിർ‍ഹം. 

ബിഗ് മീൽ: 6 പേർക്ക്– 3 ഇടത്തരം പിത്‍സ, പ്രീമിയം ചിക്കൻ, ഉരുളക്കിഴങ്ങ് വെഡ്ജ്, ഒരു പാനീയം–99 ദിര്‍ഹം. 

ഗാതറിങ് മീൽ: 3 വലിയ പിത്‍സ, ചിക്കൻ കിക്കേർസ്, ചിക്കൻ വിങ്സ്, ചീസി ബ്രഡ്, ഒരു പാനീയം–129 ദിർഹം.

സ്വീറ്റ് മീൽ ഡീൽ–3 മീഡിയം പിത്‍സ, ചീസി ബ്രഡ്, പൊട്ടാറ്റോ വെഡ്ജസ്, ക്രൗണീസ്, ഒരു പാനീയം–115 ദിർഹം.

ഉപഭോക്താക്കൾക്ക് 50 പ്രവേശന ടിക്കറ്റുകൾ

എക്സ്പോ 2020ന്റെ പങ്കാളിത്തത്തിൽ, അലമാർ ഫുഡ്സും ഡൊമിനോസ് പിത്‍സയും 50 പ്രവേശന ടിക്കറ്റുകൾ ഉപഭോക്താക്കൾക്ക് നൽകുന്നു. എല്ലാ ദിവസവും ഏതെങ്കിലും ഡൊമിനോസ് സ്റ്റോറിൽ നിന്നു പിത്‍സ വാങ്ങുന്നവർക്ക് ടിക്കറ്റ് ലഭ്യമാകും. വിവരങ്ങൾക്ക്: www.dominos.com, സമൂഹ മാധ്യമം: @dominosuae

പിത്‍സ പ്രേമികൾക്ക് അപൂർവാവസരം

എക്സ്പോ 2020ൽ പങ്കെടുക്കുന്നതിൽ സന്തുഷ്ടരാണെന്നും മധ്യപൂർവദേശത്ത് നിന്നും ലോകമെമ്പാടു നിന്നുമുള്ള സന്ദർശകർക്ക് തങ്ങളുടെ പ്രിയപ്പെട്ട പിത്‍സകൾ ആസ്വദിക്കാനുള്ള അപൂർവാവസരമാണിതെന്നും അലമാർ ഫൂഡ്സിലെ രാജ്യാന്തര മാർക്കറ്റിങ് മാനേജർ ശോഭിത് ടണ്ഠൻ പറഞ്ഞു. ഈ പങ്കാളിത്തം യഥാർഥത്തിൽ ഞങ്ങളുടെ അശ്രാന്ത പ്രവർത്തനത്തിന്റെയും അഭിലാഷത്തിന്റെയും സാക്ഷാത്കാരമാണ്. ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മുന്‍നിരയിലാണ്. ഈ സുപ്രധാന എക്സ്പോയിൽ പങ്കെടുക്കാൻ സാധിക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിവും പ്രാപ്തിയുമുള്ള ജീവനക്കാരാണ് ഡോമിനോസിന്റെ മുതൽക്കൂട്ട്. ഇന്നത്തെ ടീമംഗം നാളത്തെ സ്റ്റോർ മാനേജറായേക്കാം. അവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഞങ്ങൾ മുൻഗണന നൽകുന്നു. സാങ്കേതികവിദ്യയിലൂടെയും ഡിജിറ്റൽ നേതൃത്വത്തിലൂടെയും മുന്നോട്ടുള്ള പ്രയാണം ത്വരിതമാകുന്നു. പ്ലാറ്റ്ഫോമിലെ തുടർച്ചയായ നവീകരണം ഉൽപ്പന്നം, ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്താൻ കാരണമാകുന്നു. ഇതു വഴി ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ ഗുണനിലവാരമുള്ള ഉത്പന്നം നൽകാൻ സാധിക്കും. ആദ്യ ഔട്‌ലറ്റ് 15 ദിവസം മുൻപ് തന്നെ തുറന്നുകഴിഞ്ഞു. ഒന്നിച്ച് എന്ന ഡോമിനോസിന്റെ ക്യാംപെയിനിലൂടെ ആഗോള ഉപഭോക്താക്കൾക്ക് സ്വാദിഷ്ടമായ പിത്‍സ നൽകുകയാണ് ഞങ്ങളുടെ ഉദ്ദേശ്യം. 

ജീവകാരുണ്യ രംഗത്തും ഡോമിനോസ് ശ്രദ്ധേയരാണ്. സൗദി കാൻസർ സൊസൈറ്റിക്ക് ദശലക്ഷക്കണക്കിന് ഡോളർ സംഭാവന നൽകുകയുണ്ടായി.  ജൂഡ് ചൈൽഡ് റിസർച്ച്, സഹ്റ അസോസിയേഷൻ എന്നിവയെയും സഹായിച്ചു. സൗദിയിലെ നിതാഖത്തിൽ പ്ലാറ്റിനം പദവിയാണ് വഹിക്കുന്നത്. തൊഴിൽ നൽകുന്ന കാര്യത്തിലും മുന്നിലാണ്.  ഈ മേഖലയിലെ ഏറ്റവും പ്രശസ്തമായ ബ്രാൻഡുകളിൽ ഒന്നാണ് ഡോമിനോസ് എന്നും എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും പ്രവർത്തിക്കുകയെന്നും അലമാർ ഫുഡ്സിലെ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫിലിപ്പോ സ്ഗട്ടോണി പറഞ്ഞു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All