• Home
  • News
  • ഒമാനിലെ ഇന്നത്തെ കോവിഡ് കണക്കുകൾ

ഒമാനിലെ ഇന്നത്തെ കോവിഡ് കണക്കുകൾ

ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 15 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12 പേര്‍ കൂടി രോഗമുക്തി നേടുകയും ചെയ്തു. അതേസമയം, രാജ്യത്ത് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

517 രോഗികളാണ് രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെയുള്ള കണണക്കുകള്‍ പ്രകാരം ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 304116 ആയി. ഇവരില്‍ 299492 പേര്‍ രോഗമുക്തി നേടുകയും 4107 പേര്‍ മരണപ്പെടുകയും ചെയ്തു. 

98.5 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. ഒമാനിലെ പ്രതിദിന കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നത് ജനജീവിതം സാധാരണനിലയിലേക്ക് എത്തുന്നതിന്റെ സൂചനകളാണ് നല്‍കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ ആരെയും പ്രവേശിപ്പിച്ചിട്ടില്ല. ആരോഗ്യ കേന്ദ്രങ്ങളിലായി 13 പേരും ഐ.സി.യുവില്‍ ഏഴു പേരുമാണ് ചികിത്സയില്‍ കഴിയുന്നത്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All