• Home
  • News
  • മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ട ദേഷ്യത്തിന് ബാങ്കിൽ നിന്ന് 5.7 കോടി രൂപ പിൻവലിച്ച്

മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ട ദേഷ്യത്തിന് ബാങ്കിൽ നിന്ന് 5.7 കോടി രൂപ പിൻവലിച്ച് കോടീശ്വരൻ; ജീവനക്കാരെ കൊണ്ട് നോട്ട് എണ്ണിപ്പിച്ചു

ഷാങ്ഹായ്: സെക്യൂരിറ്റി ജീവനക്കാരന്‍ മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടതില്‍ ക്ഷുഭിതനായ ചൈനയിലെ ശതകോടീശ്വരന്‍ ബാങ്കില്‍ നിന്ന് അഞ്ച് ദശലക്ഷം യുവാന്‍ (5.7 കോടി രൂപ) പിന്‍വലിച്ചു. പിന്‍വലിച്ച മുഴുവന്‍ തുകയുടെയും നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി നല്‍കാനും ആവശ്യപ്പെട്ടു.

'സണ്‍വെയര്‍' എന്നറിയപ്പെടുന്ന കോടീശ്വരന്‍ ബാങ്ക് ഓഫ് ഷാങ്ഹായ്‌യുടെ ബ്രാഞ്ചില്‍ നിന്നാണ് അഞ്ച് ദശലക്ഷം യുവാന്‍ പിന്‍വലിച്ചത്. ഒരാള്‍ക്ക് പിന്‍വലിക്കാവുന്ന പരമാവധി തുകയാണിത്. തന്റെ മുഴുവന്‍ സമ്പാദ്യവും പിന്‍വലിക്കുന്നത് വരെ എല്ലാ ദിവസവും ബാങ്കില്‍ പോകുമെന്നും ജീവനക്കാരെ കൊണ്ട് നോട്ട് എണ്ണിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

ബാങ്ക് ജീവനക്കാര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. എന്നാല്‍ കാര്യമെന്തണെന്ന് വിശദീകരിക്കുന്നുമില്ല. ജീവനക്കാരുടെ പെരുമാറ്റം കാരണം പണം മുഴുവന്‍ പിന്‍വലിച്ച് മറ്റ് ബാങ്കുകളില്‍ നിക്ഷേപിക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി.

രണ്ട് ബാങ്ക് ജീവനക്കാര്‍ മണിക്കൂറുകളെടുത്താണ് നോട്ട് എണ്ണിത്തീര്‍ത്തത്. കോടീശ്വരന്‍ നോട്ടുകള്‍ സ്യൂട്ട്‌കേസിലേക്ക് മാറ്റുകയും അവ കാറിലേക്ക് മാറ്റുകയും ചെയ്യുന്ന ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്. അതേസമയം, ജീവനക്കാര്‍ ചട്ടങ്ങള്‍ ഒന്നും തന്നെ തെറ്റിച്ചിട്ടില്ലെന്നും മാസ്‌ക് ധരിക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്നും ബാങ്ക് പ്രതികരിച്ചു. 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All