• Home
  • News
  • ബി.ഇ.സി എക്​സ്​ചേഞ്ചിൽ 'സെൻറ്​ ആൻഡ്​ മെഗാ വിൻ' സമ്മാന പദ്ധതി

ബി.ഇ.സി എക്​സ്​ചേഞ്ചിൽ 'സെൻറ്​ ആൻഡ്​ മെഗാ വിൻ' സമ്മാന പദ്ധതി

കുവൈത്ത് സിറ്റി: ബഹ്‌റൈൻ എക്സ്ചേഞ്ച് കമ്പനി (ബി.ഇ.സി) 'സെൻറ്​ ആൻഡ്​ മെഗാ വിൻ' എന്ന പേരിൽ പ്രമോഷനൽ കാമ്പയിൻ ആരംഭിച്ചു. ഉപഭോക്താക്കൾക്ക് പ്രതിദിനം 200 ഡോളർ വീതവും പ്രതിവാരം നാലുപേർക്ക് 500 ഡോളർ വീതവും സമ്മാനം നൽകുന്നു. കൂടാതെ മെഗാ നറുക്കെടുപ്പിൽ വിജയികളാകുന്നവർക്ക് 5000 ദീനാറും സമ്മാനമായി നൽകും. ആകെ 133 പേർക്കാണ് നറുക്കെടുപ്പ് വഴി സമ്മാനം ലഭിക്കുക. ഒക്​ടോബർ 17ന്​ ആരംഭിച്ച സമ്മാന പദ്ധതി ജനുവരി എട്ടു വരെ നീളും. ബി.ഇ.സിയുടെ രാജ്യത്തെ അമ്പതിൽപരം ശാഖകളിൽ ഏതെങ്കിലും ഒന്ന് വഴിയോ അല്ലെങ്കിൽ ബി.ഇ.സി ഓൺലൈൻ വഴിയോ പണമയക്കുന്നവർ​ സമ്മാന പദ്ധതിയുടെ ഭാഗമാകും. കാമ്പയിൻ കാലയളവിൽ നടത്തുന്ന ഒാരോ ഇടപാടിനും നറുക്കെടുപ്പി​െൻറ ഭാഗമാകാനുള്ള അവസരമുണ്ട്​.
 വർഷാന്ത്യത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കിടയിൽ സൽപേര്​ വ്യാപിപ്പിക്കാനും അവർക്ക് അവിശ്വസനീയമായ സമ്മാനങ്ങൾ നേടാൻ അവസരമൊരുക്കാനും കഴിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന്​ ബി.ഇ.സി ജനറൽ മാനേജർ മാത്യൂസ്​ വർഗീസ്​ പറഞ്ഞു. എല്ലാ ഉപഭോക്താക്കൾക്കും കുടുംബാംഗങ്ങൾക്കും ആരോഗ്യപൂർണവും സമൃദ്ധി നിറഞ്ഞതുമായ ജീവിതം അദ്ദേഹം ആശംസിച്ചു.
 കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിലെ നാല്​, അഞ്ച്​ ടെർമിനലുകളിൽ ഉൾപ്പെടെ കുവൈത്തിൽ ബി.സി.സിക്ക്​ 50 ശാഖകളുണ്ടെന്നും EzRemit വഴി 30 രാജ്യങ്ങളിലെ 46000 സ്ഥലങ്ങളിലേക്ക്​ അതിവേഗം സുരക്ഷിതമായി പണമയക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു. കൂടാതെ മണിഗ്രാം, ട്രാൻസ്​ഫാസ്​റ്റ്​ എന്നീ അന്താരാഷ്​ട്ര റെമിറ്റൻസ്​ കമ്പനികളുമായുള്ള പങ്കാളിത്തത്തിലൂടെ 200ലേറെ രാജ്യങ്ങളിലേക്ക്​ പണമിടപാട്​ നടത്താൻ സൗകര്യമൊരുക്കുന്നതായും ബി.ഇ.സി മാനേജ്​മെൻറ്​ അറിയിച്ചു

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All