• Home
  • News
  • ലി​മോ​സി​ൻ ഡി​സൈ​ൻ മ​ത്സ​രം; 28വ​രെ പ​​ങ്കെ​ടു​ക്കാം

ലി​മോ​സി​ൻ ഡി​സൈ​ൻ മ​ത്സ​രം; 28വ​രെ പ​​ങ്കെ​ടു​ക്കാം

ദോ​ഹ: ഖ​ത്ത​ർ ടൂ​റി​സ​വും, മു​വാ​സ​ലാ​ത്തും (ക​ർ​വ) പു​റ​ത്തി​റ​ക്കു​ന്ന 'ഐ​ക​ണി​ക്​ ലി​മോ​സി​ൻ' ആ​ഡം​ബ​ര കാ​റിന്റെ രൂ​പ​ക​ൽ​പ​ന​ക്കാ​യി അ​ധി​കൃ​ത​ർ ആ​രം​ഭി​ച്ച മ​ത്സ​ര​ത്തി​ലേ​ക്ക്​ 28 വ​രെ ഡി​സൈ​ൻ സ​മ​ർ​പ്പി​ക്കാം.
ഖ​ത്ത​ർ ടൂ​റി​സം അ​ധി​കൃ​ത​രാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഖ​ത്ത​റി​ന്റെ സം​സ്​​കാ​ര​വും പൈ​തൃ​ക​വും വി​ക​സ​ന​വും വി​ളി​​ച്ചോ​തു​ന്ന ആ​ശ​യ​ങ്ങ​ൾ വാ​ഹ​ന​ത്തിന്റെ പു​തി​യ രൂ​പ​ക​ൽ​പ​ന​യി​ൽ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തിന്റെ ഭാ​ഗ​മാ​യാ​ണ്​ രാ​ജ്യ​ത്തെ സ്വ​ദേ​ശി​ക​ളും വി​​ദേ​ശി​ക​ളു​മാ​യ ഡി​സൈ​ന​ർ​മാ​രി​ൽ നി​ന്നും നി​ർ​ദേ​ശ​ങ്ങ​ൾ ക്ഷ​ണി​ച്ച​ത്. തി​ര​ഞ്ഞെ​ടു​ക്കു​ന്ന രൂ​പ​ക​ൽ​പ​ന​ക്ക്​ ഒ​രു ല​ക്ഷം റി​യാ​ൽ​ സ​മ്മാ​നം ന​ൽ​കും. വൈ​ദ്യു​ത ആ​ഡം​ബ​ര കാ​റു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് 'ഐ​ക്ക​ണി​ക് ലി​മോ​സി​ൻ' കാ​റു​ക​ൾ​ക്ക് രൂ​പ​ക​ൽ​പ​ന​ക​ൾ ക്ഷ​ണി​ച്ച് മു​വാ​സ​ലാ​ത്തും ഖ​ത്ത​ർ ടൂ​റി​സ​വും രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്.   ഖ​ത്ത​ർ ടൂ​റി​സ​ത്തി‍െൻറ പാ​ന​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഡി​സൈ​നു​ക​ൾ പൊ​തു ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലെ വോ​ട്ടി​ങ്ങി​നാ​യി സ​മ​ർ​പ്പി​ക്കും. തു​ട​ർ​ന്ന്, വി​ദ​ഗ്​​ധ​ർ അ​ട​ങ്ങി​യ പാ​ന​ലാ​വും ഏ​റ്റ​വും മി​ക​ച്ച ഡി​സൈ​ൻ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഒ​രു ല​ക്ഷം റി​യാ​ൽ സ​മ്മാ​ന​ത്തി​ന്​ പു​റ​മെ, ഡി​സൈ​ന​റു​ടെ പേ​ര്​ ഉ​ൾ​ക്കൊ​ള്ളി​ച്ചാ​വും ഐ​ക്ക​ണി​ക്​ ലി​മോ​സി​ൻ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ളു​ടെ വോ​​ട്ടെ​ടു​പ്പി​ൽ മു​ന്നി​ലെ​ത്തു​ന്ന രൂ​പ​ക​ൽ​പ​ന​ക്ക്​ 50,000 റി​യാ​ൽ സ​മ്മാ​നം ന​ൽ​കും. 18 വ​യ​സ്സാ​യ, ഖ​ത്ത​രി ഐ.​ഡി​യു​ള്ള രാ​ജ്യ​ത്തെ താ​മ​സ​ക്കാ​ർ​ക്ക് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും കൂ​ടു​ത​ല​റി​യു​ന്ന​തി​നും www.iconiclimousinedesign.qa എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. ഡി​സൈ​നി‍െൻറ മാ​തൃ​ക​യും ഖ​ത്ത​ർ ടൂ​റി​സ​വും പു​റ​ത്തി​റ​ക്കി. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All