• Home
  • News
  • ഒമാനിലെ ആ​ര്‍കി​ടെ​ക്ച​ര്‍ രം​ഗ​ത്ത്​ ക​ഴി​വു​ ​തെ​ളി​യി​ക്കു​ന്ന യു​വാ​ക്ക​ളെ ല

ഒമാനിലെ ആ​ര്‍കി​ടെ​ക്ച​ര്‍ രം​ഗ​ത്ത്​ ക​ഴി​വു​ ​തെ​ളി​യി​ക്കു​ന്ന യു​വാ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട്​ 'ബി​ല്‍ അ​റ​ബ് ബി​ന്‍ ഹൈ​തം' പു​ര​സ്‌​കാ​രം

മ​സ്‌​ക​ത്ത് : ആ​ര്‍കി​ടെ​ക്ച​ര്‍ രം​ഗ​ത്ത്​ ക​ഴി​വു​ ​തെ​ളി​യി​ക്കു​ന്ന യു​വാ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട്​ 'ബി​ല്‍ അ​റ​ബ് ബി​ന്‍ ഹൈ​തം' പു​ര​സ്‌​കാ​ര​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ബി​ല്‍ അ​റ​ബ് ബി​ന്‍ ഹൈ​തം അ​ല്‍ സ​ഈ​ദ്. ആ​ര്‍കി​ടെ​ക്ച​റ​ല്‍ മേ​ഖ​ല​യി​ല്‍ വി​ദ​ഗ്ധ​രും തൊ​ഴി​ല​ന്വേ​ഷ​ക​രു​മാ​യ യു​വാ​ക്ക​ൾ​ക്കു​ള്ള പു​ര​സ്​​കാ​രം സു​ല്‍ത്താ​ന്‍ ഹൈ​തം ബി​ന്‍ ത്വാ​രി​ഖി​ന്‍റെ ആ​ശി​ര്‍വാ​ദ​ത്തോ​ടെ​യാ​ണ്​ തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. വ​ര്‍ഷ​ത്തി​ല്‍ പ്രാ​ദേ​ശി​ക മ​ത്സ​ര​ത്തി​ലൂ​ടെ വി​ജ​യി​യെ തി​ര​ഞ്ഞെ​ടു​ക്കും.

മി​ക​ച്ച സൃ​ഷ്ടി​ക​ള്‍ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തോ​ടൊ​പ്പം വി​ജ​യി​ക്കു​ന്ന ഡി​സൈ​നു​ക​ള്‍ക്ക് സ​ര്‍ക്കാ​ര്‍ ഏ​ജ​ന്‍സി​ക​ള്‍ വ​ഴി നി​ക്ഷേ​പം ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യും. വ്യ​ക്തി​ഗ​ത​മാ​യോ അ​ല്ലെ​ങ്കി​ല്‍ മൂ​ന്ന് ആ​ളു​ക​ള്‍ ക​വി​യാ​ത്ത ഒ​രു ടീ​മാ​യോ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് 35 വ​യ​സ്സി​ല്‍ ക​വി​യാ​ന്‍ പാ​ടി​ല്ല. മ​ത്സ​രാ​ര്‍ഥി​ക​ള്‍ പ്രോ​ജ​ക്ട് ആ​ശ​യ​ങ്ങ​ള്‍, കാ​ഴ്ച​പ്പാ​ടു​ക​ള്‍, നി​ര്‍ദേ​ശ​ങ്ങ​ള്‍ എ​ന്നി​വ​യെ കു​റി​ച്ച് ജൂ​റി​ക്ക് കൃ​ത്യ​മാ​യ വി​വ​രം ന​ല്‍ക​ണം. പ​ത്തു പേ​രെ ഫൈ​ന​ൽ ഘ​ട്ട​ത്തി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്കും. ഇ​തി​ൽ​നി​ന്ന് ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ക്കാ​ര്‍ക്ക് സ​മ്മാ​ന​ങ്ങ​ള്‍ ല​ഭി​ക്കും. 20,000, 15,000, 10,000 റി​യാ​ൽ എ​ന്നി​ങ്ങ​നെ​യാ​ണ്​ യ​ഥാ​ക്ര​മം ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ൾ​ക്കു​ള്ള സ​മ്മാ​ന​ത്തു​ക. മ​റ്റു ഫൈ​ന​ലി​സ്റ്റു​ക​ളാ​യ ഏ​ഴു​പേ​ർ​ക്കും സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍കും.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All