• Home
  • News
  • ബഹറിനിൽ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം
baharain weather

ബഹറിനിൽ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം

മനാമ: രാജ്യത്തു ഇന്നും നാളെയും മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. അറബ് ഉപദ്വീപില്‍ നിന്നുള്ള കാറ്റ് ബഹ്റൈനിലും അടിക്കാന്‍ സാധ്യതയുള്ളതിനാല്‍ തണുപ്പ് വര്‍ധിക്കുകയും ചെയ്യും. ചില പ്രദേശങ്ങളില്‍ ഇടിയോട് കൂടിയുള്ള മഴ പെയ്യുമെന്നാണ് പ്രവചനം. ആകാശം മേഘാവൃതമാവുകയും കാറ്റ് ശക്തമാകാനും സാധ്യത കാണുന്നുണ്ട്. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. 
 

Entertainment