മഹ്സൂസില് രണ്ട് തവണ സമ്മാനം നേടിയ ഭാഗ്യവാന്
ദുബൈ: യുഎഇയിലെ മുന്‍നിര പ്രതിവാര തത്സമയ നറുക്കെടുപ്പും, മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ജീവിതം മാറിമറിയുന്നതുപോലെ സ്വപ്നങ്ങള്‍ യഥാര്‍ത്ഥ്യമാക്കുന്ന ജി.സി.സിയിലെ തന്നെ ആദ്യ സംരംഭഇരട്ടി വിജയം നേടിയിരിക്കുകയാണ് ചില ഭാഗ്യവാന്മാര്. ഇതുവരെ ഒന്നിലധികം തവണ നറുക്കെടുപ്പില്‍ പങ്കെടുക്കുകയും രണ്ട് തവണ നറുക്കെടുപ്പിലൂടെ ഭാഗ്യവാനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഒരു ബ്രിട്ടീഷ് പൗരന് രണ്ട് വ്യത്യസ്ത നറുക്കെടുപ്പകളിലായി 174,000 ദിര്‍ഹമാണ് സ്വന്തമാക്കിയത്.
ഇതാദ്യമായല്ല മഹ്സൂസില് പങ്കെടുക്കുന്നവര്‍ക്ക് ഇരട്ടി വിജയം ലഭിക്കുന്നത്. കഴിഞ്ഞ എട്ട് മാസത്തിനിടെ രണ്ടാം സമ്മാനം ലഭിച്ച നാല് പേര്, രണ്ടാം തവണ വിജയികളായവരായിരുന്നു.കഴിഞ്ഞ ആറ് വര്‍ഷമായി യുഎഇയില്‍ ജീവിക്കുകയാണ് 63 വയസുകാരനായ ഈ ബ്രിട്ടീഷ് പൗരന്. മഹ്സൂസിന്റെ 15 -ാം നറുക്കെടുപ്പിലൂടെ ആദ്യം 142,857 ദിര്‍ഹവും രണ്ടാം തവണ 61-ാം നറുക്കെടുപ്പിലൂടെ 30,303 ദിര്‍ഹവുമാണ് അദ്ദേഹം സ്വന്തമാക്കിയത്.
യുഎഇയിലും ലോകമെമ്പാടും ജീവിക്കുന്ന ജനങ്ങളുടെ സ്വപ്നങ്ങളെ എങ്ങനെയാണ് മഹ്സൂസ് സാക്ഷാത്കരിക്കുന്നത് എന്നത് സംബന്ധിച്ച ഒരു സാക്ഷ്യപത്രമാണിതെന്ന് മഹ്സൂസ് അറിയിച്ചു. ജീവിതം തന്നെ മാറ്റിമറിക്കാന്‍ പര്യാപ്തമാവുന്ന, വലിയ തുകകള്‍ ഒന്നിലധികം തവണ സമ്മാനമായി ലഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ഒരുക്കുന്നതില്‍ മഹ്സൂസ് അഭിമാനിക്കുന്നു. ചുരുക്കത്തില്‍ ആളുകള്‍ എത്ര കൂടുതല്‍ പങ്കെടുക്കുന്നുവോ അത്രയും കൂടുതല്‍ വിജയത്തിലേക്കുള്ള സാധ്യതയുമുണ്ടാവും. അതിലൂടെ സ്വന്തം ജീവിതത്തിലും പ്രിയപ്പെട്ടവരുടെ ജീവിതങ്ങളിലും സമൂഹത്തിലും ഗുണപരമായ മാറ്റങ്ങളുണ്ടാവുന്നതിന് വഴി തുറക്കുകയും ചെയ്യും.
അടുത്ത മില്യനയറാവാനുള്ള അവസരത്തിനായി 35 ദിര്‍ഹം മാത്രം നല്കി www.mahzooz.ae/en എന്ന വെബ്സൈറ്റിലൂടെ ഒരു ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുകയാണ് ചെയ്യേണ്ടത്. ആ ബോട്ടില്‍ഡ് വാട്ടര്‍ അത് അര്‍ഹിക്കുന്നവര്‍ക്ക് സംഭാവനയായി നല്കപ്പെടും. ശേഷം അഞ്ച് സംഖ്യകള്‍ തെരഞ്ഞെടുക്കണം. 10,000,000 ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രൈസ് വിജയിയാവാന്‍ നിങ്ങള്‍ തെരഞ്ഞെടുക്കുന്ന അഞ്ച് സംഖ്യകള്‍, തത്സമയ നറുക്കെടുപ്പില്‍ അവതാരകര്‍ തെരഞ്ഞെടുക്കുന്ന അഞ്ച് സംഖ്യകളുമായി യോജിച്ചുവരേണ്ടതുണ്ട്. എന്നാല്‍ നിങ്ങള്‍ തെരഞ്ഞെടുത്ത നാല് സംഖ്യകളാണ് നറുക്കെടുത്ത സംഖ്യകളുമായി യോജിച്ചുവരുന്നതെങ്കില് നിങ്ങള്‍ക്കും അതേ സംഖ്യകള്‍ തെരഞ്ഞെടുത്ത മറ്റുള്ളവര്‍ക്കും ചേര്‍ന്ന് ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുക്കാം. നിങ്ങള്‍ തെരഞ്ഞെടുത്ത മൂന്ന് സംഖ്യകളാണ് നറുക്കെടുത്ത സംഖ്യകളുമായി ചേരുന്നതെങ്കില്‍ നിങ്ങള്‍ക്ക് 350 ദിര്‍ഹമായിരിക്കും ലഭിക്കുക.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.