• Home
  • News
  • എമിറേറ്റ്സ് ഐഡി ഉപയോഗിച്ച്‌ ദുബായ് ഡ്രൈവിംഗ് ലൈസൻസ് വേഗത്തിൽ പുതുക്കാനാകുമെന്ന്

എമിറേറ്റ്സ് ഐഡി ഉപയോഗിച്ച്‌ ദുബായ് ഡ്രൈവിംഗ് ലൈസൻസ് വേഗത്തിൽ പുതുക്കാനാകുമെന്ന് RTA

എമിറേറ്റ്സ് ഐഡി ഉപയോഗിച്ച്‌ ദുബായിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ഇപ്പോൾ എളുപ്പമാണെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ( RTA ) ട്വീറ്റ് ചെയ്തു.

“നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് എളുപ്പത്തിൽ പുതുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? സേവനം പൂർത്തിയാക്കാൻ എമിറേറ്റ്സ് ഐഡി നമ്പർ നൽകിയാൽ മാത്രം ഞങ്ങളുടെ വെബ്സൈറ്റ് വഴി നിങ്ങൾക്ക് ഇത് വേഗത്തിലും സുഗമമായും ചെയ്യാൻ കഴിയും. 

അതേസമയം, ആർടിഎയുടെ കസ്റ്റമേഴ്സ് കൗൺസിൽ അതിന്റെ 129-ാമത് സെഷനിൽ ആർടിഎയുടെ ഡ്രൈവിംഗ് ലൈസൻസിംഗ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തിരുന്നു.ആർടിഎ എക്‌സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് അംഗവും കസ്റ്റമർ കൗൺസിൽ ചെയർമാനുമായ മുഹമ്മദ് ഉബൈദ് അൽ മുല്ലയാണ് സെഷനിൽ അധ്യക്ഷത വഹിച്ചത്. കൗൺസിൽ അംഗങ്ങൾ, ഡ്രൈവേഴ്‌സ് ലൈസൻസിംഗ് വകുപ്പിലെ പ്രതിനിധികൾ, ബന്ധപ്പെട്ട വകുപ്പുകളുടെ ഡയറക്ടർമാർ, ഉപഭോക്താക്കൾ, ഡ്രൈവിംഗ് എക്‌സാമിനർമാർ, ഡ്രൈവിംഗ് പരിശീലന സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തിരുന്നു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All