• Home
  • News
  • ലിബിയയിൽ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഖത്തറും ജർമനിയും യോജിച്ച് പ്രവർ
qatar libya germany

ലിബിയയിൽ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഖത്തറും ജർമനിയും യോജിച്ച് പ്രവർത്തിക്കുന്നു

ദോഹ: ലിബിയയിൽ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഖത്തറും ജർമനിയും യോജിച്ച് പ്രവർത്തിക്കുമെന്നും സൈനിക പരിഹാരത്തിനപ്പുറം, ഏറ്റവും മികച്ച രീതിയിൽ തന്നെ ലിബിയയിൽ രാഷ്ട്രീയ പരിഹാരം കാണുന്നതിന് ശ്രമിക്കുമെന്നും ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി. ജർമൻ വിദേശകാര്യമന്ത്രി ഹൈകോ മാസുമായി ചേർന്ന് നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി. ജർമനിയുമായുള്ള നയതന്ത്രബന്ധം, സാമ്പത്തികമടക്കം വിവിധ മേഖലകളിലെ സഹകരണം, ഗൾഫ് പ്രതിസന്ധി, ഫലസ്​തീൻ വിഷയം, ലിബിയയിലെ രാഷ്ട്രീയ പ്രതിസന്ധി തുടങ്ങി മേഖലാ, അന്തർദേശീയ തലങ്ങളിലെ വിവിധ വിഷയങ്ങൾ ജർമനിയുമായി ചർച്ച ചെയ്തുവെന്നും നാല് പതിറ്റാണ്ടിലേറെയായി ഖത്തറും ജർമനിയും തുടരുന്ന നിരന്തര സഹകരണത്തിന്റെ ഭാഗമാണിതെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

ലിബിയയിലെ നിലവിലെ സാഹചര്യങ്ങൾ ഖത്തറും ജർമനിയും ചർച്ച ചെയ്തുവെന്നും ലിബിയയിലെ സൈനിക നീക്കം അവസാനിപ്പിക്കണമെന്നും പരിഹാരം രാഷ്ട്രീയത്തിലൂടെയായിരിക്കണമെന്നും ഖത്തർ–ജർമനി ഉന്നതതല കൂടിക്കാഴ്ചയിൽ അഭിപ്രായമുയർന്നുവെന്നും ഖത്തർ ഉപപ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള സർക്കാറാണ് ലിബിയയിൽ ഉള്ളതെന്നും അദ്ദേഹം വ്യകത്മാക്കി. ലിബിയൻ പ്രതിസന്ധിയിൽ സൈനികനീക്കവുമായി ബന്ധപ്പെട്ട് ലോക രാഷ്ട്രങ്ങൾ ഇരട്ടത്താപ്പ് നയം ഉപേക്ഷിക്കണമെന്നും.

Entertainment