• Home
  • News
  • അൽ ജദീദ് എക്സ്ചേഞ്ച് സലാല സനായിയ്യയിൽ പ്രവർത്തനമാരംഭിച്ചു

അൽ ജദീദ് എക്സ്ചേഞ്ച് സലാല സനായിയ്യയിൽ പ്രവർത്തനമാരംഭിച്ചു

സലാല : അൽ ജദീദ് എക്സ്ചേഞ്ചിന്റെ 35ാമത് ബ്രാഞ്ച് സലാലയിലെ സനായിയ്യയിൽ ഉദ്ഘാടനം ചെയ്തു. അൽ ജദീദ് ചെയർമാൻ ബഖീത് ജദീദ് ജദാദ് അൽ കതീരി ഉദ്ഘാടനം നിർവഹിച്ചു. അൽ റവാസ്കോ ഷോപ്പിങ് സെന്ററിലാണ് പുതിയ ബ്രാഞ്ച് പ്രവർത്തനം തുടങ്ങിയത്. റവാസ്കോ എം.ഡി സൈദ് അവാദ് ഉമർ അൽ റവാസ്, അൽ ജദീദ് ഓപറേഷൻ മാനേജർ നിയാസ് കബീർ, ഏരിയ മാനേജർ മുഹമ്മദ് ബഷീർ, ട്രഷറി ഹെഡ് അജയ് കുമാർ എന്നിവരും പങ്കെടുത്തു.

പ്രവാസി തൊഴിലാളികൾ കൂടുതലുള്ള ഇവിടെ ധനവിനിമയം എളുപ്പത്തിലാക്കാൻ പുതിയ ബ്രാഞ്ചിലൂടെ സാധിക്കും. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, ഫിലിപ്പീൻസ് തുടങ്ങി മുഴുവൻ രാജ്യങ്ങളിലേക്കും പണമയക്കാനും സ്വീകരിക്കാനും ഇവിടെ കഴിയും. കറൻസി വിനിമയവും മൊബൈൽ, ടി.വി റീചാർജിങ് സൗകര്യവുമുള്ളതായി അൽ ജദീദ് എക്സ്ചേഞ്ച് അധികൃതർ പറഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All