• Home
  • News
  • ഒമാനിൽ നിക്ഷേപകരെ ആകർഷിക്കാൻ ബിസിനസ് സൗഹൃദ ഗൈഡ്

ഒമാനിൽ നിക്ഷേപകരെ ആകർഷിക്കാൻ ബിസിനസ് സൗഹൃദ ഗൈഡ്

മ​സ്ക​ത്ത്​ : രാ​ജ്യ​ത്ത്​ കൂ​ടു​ത​ൽ നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം പു​തി​യ ബി​സി​ന​സ് സൗ​ഹൃ​ദ ഗൈ​ഡ് പു​റ​ത്തി​റ​ക്കി. മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന 180 സേ​വ​ന​ങ്ങ​ൾ, മ​ന്ത്രാ​ല​യ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന 17 വ​കു​പ്പു​ക​ളു​ടെ കീ​ഴി​ൽ വ​രു​ന്ന സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ഗൈ​ഡ് സ​മ​ഗ്ര​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കും.

ഓ​രോ സേ​വ​ന​ത്തി​നു​മു​ള്ള അ​ടി​സ്ഥാ​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ, ആ​വ​ശ്യ​ക​ത​ക​ൾ, നി​യ​ന്ത്ര​ണ​ങ്ങ​ൾ, ഫ​യ​ലു​ക​ൾ, ഡോ​ക്യു​മെ​ന്റു​ക​ൾ, സേ​വ​നം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ശ​രാ​ശ​രി സ​മ​യം, സേ​വ​ന ഫീ​സും പേ​മെ​ന്റ് സം​വി​ധാ​ന​വും മ​റ്റും ഗൈ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​യി​സ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫ്, മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഗൈ​ഡ് പു​റ​ത്തി​റ​ക്കി​യ​ത്. ഈ ​വ​ർ​ഷം ആ​ദ്യം ആ​രം​ഭി​ച്ച ഇ​ല​ക്ട്രോ​ണി​ക് ക​രാ​ർ ഡോ​ക്യു​മെ​ന്റേ​ഷ​ൻ സേ​വ​ന​വും യോ​ഗ​ത്തി​ൽ അ​വ​ലോ​ക​നം ചെ​യ്തു.

നി​ക്ഷേ​പ​ക​ർ​ക്ക് മ​ന്ത്രാ​ല​യ ഓ​ഫി​സ് സ​ന്ദ​ർ​ശി​ക്കാ​തെ ത​ന്നെ എ​വി​ടെ​നി​ന്നും 'ഇ​ൻ​വെ​സ്റ്റ് ഈ​സി' പോ​ർ​ട്ട​ലി​ലൂ​ടെ വി​ഡി​യോ ക​മ്യൂ​ണി​ക്കേ​ഷ​ൻ വ​ഴി ഇ​ല​ക്ട്രോ​ണി​ക് കോ​ൺ​ട്രാ​ക്‌​ട് ഒ​പ്പി​ടു​ന്ന​തി​ലൂ​ടെ ഇ​ട​പാ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ്​ ഈ ​സേ​വ​നം. വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ക​മ്പ​നി​ക​ൾ​ക്കും അ​വ​രു​ടെ ഓ​ഹ​രി​ക​ൾ വി​ൽ​ക്കാ​നോ വാ​ണി​ജ്യ ര​ജി​സ്ട്രി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം മ​റ്റൊ​രു നി​ക്ഷേ​പ​ക​ന് കൈ​മാ​റാ​നോ പ​ങ്കാ​ളി​യെ ചേ​ർ​ക്കാ​നോ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഈ ​സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കൂ​ടു​ത​ൽ ല​ഘൂ​ക​രി​ച്ച​തോ​ടെ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ​ത്തി​ന്റെ കാ​ൾ സെ​ന്റ​റി​ൽ ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നി​ടെ 13,500 ​ഫോ​ൺ കാ​ളു​ക​ളാ​ണ്​ ല​ഭി​ച്ച​ത്. മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക്​ വ​രു​ന്ന കാ​ളു​ക​ൾ സ്വീ​ക​രി​ക്കു​ക, നി​ക്ഷേ​പ​ക​രു​ടെ​യും സേ​വ​ന ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​യും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക്​ കൃ​ത്യ​മാ​യ വി​വ​രം ന​ൽ​കു​ക, അ​വ​ർ ഉ​ന്ന​യി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ കൃ​ത്യ​മാ​യി പി​ന്തു​ട​രു​ക തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ ചു​മ​ത​ല​ക​ളാ​ണ്​ കാ​ൾ​സെ​ന്‍റ​ർ നി​ർ​വ​ഹി​ക്കു​ന്ന​ത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All