സൗദിയിൽ ഒരാഴ്ചയ്ക്കുള്ളിൽ അറസ്റ്റ് ചെയ്തത് 14,133 ലേറെ നിയമലംഘകരെ
ജിദ്ദ ∙ രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ പരിശോധനകളിൽ 14,133-ലേറെ നിയമലംഘകരെ ഒരാഴ്ചയ്ക്കുള്ളിൽ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമലംഘനം നടത്തുന്നവരെ പിടികൂടുന്നതിനുള്ള റെയ്ഡുകൾ വിവിധ പ്രദേശങ്ങളിൽ ശക്തമായി തുടരുകയാണ്.
നവംബർ 24 മുതൽ 30 വരെ കാലയളവിൽ താമസ നിയമ ലംഘനം നടത്തിയതിന് 8,148 പേരെയും അനധികൃതമായി രാജ്യത്തിന്റെ അതിർത്തി കടക്കാൻ ശ്രമിച്ചതിന് 3,859 പേരെയും തൊഴിൽ സംബന്ധമായ ചട്ടങ്ങൾ പാലിക്കാത്ത 2,126 പേരെയും അറസ്റ്റ് ചെയ്തതായി മന്ത്രാലയം റിപ്പോർട്ടിൽ വ്യക്തമാക്കി.
അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 377 പേരിൽ 51 ശതമാനം പേർ യമനികളും 37 ശതമാനം എത്യോപ്യക്കാരും 12 ശതമാനം മറ്റു രാജ്യക്കാരുമാണ്. അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 40 പേരെയും നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും ഒൻപത് പേരെയും അറസ്റ്റ് ചെയ്തു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.