പ്രവാസി മലയാളി ജീവനൊടുക്കി
റിയാദ് : നാലുവർഷമായി നാട്ടിൽ പോകാതിരുന്ന മലയാളി റിയാദിലെ താമസസ്ഥലത്ത് ജീവനൊടുക്കി. ബത്ഹയിലെ റസ്റ്റോറൻറിൽ ജീവനക്കാരനായ കോഴിക്കോട് മായനാട് സ്വദേശി കുനിയിൽ സുനിലിയെയാണ് (54) താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
രണ്ട് വർഷമായി ഇഖാമ കാലാവധി കഴിഞ്ഞിട്ട്. ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാനുള്ള കാത്തിരിപ്പിലായിരുന്നു. ഭാര്യ: ഷാജ സുനിൽ. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ഉസ്മാൻ ചെറുമുക്ക്, ശറഫ് മടവൂർ, ഉമർ അമാനത്ത് എന്നിവർ രംഗത്തുണ്ട്.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.