• Home
  • News
  • മൃ​ഗ​ങ്ങ​ളെ റോ​ഡി​ൽ അ​ല​ഞ്ഞു​തി​രി​യാ​ൻ വി​ട​രു​തെ​ന്ന്​ ഇ​ബ്രി ന​ഗ​ര​സ​ഭ
oman

മൃ​ഗ​ങ്ങ​ളെ റോ​ഡി​ൽ അ​ല​ഞ്ഞു​തി​രി​യാ​ൻ വി​ട​രു​തെ​ന്ന്​ ഇ​ബ്രി ന​ഗ​ര​സ​ഭ

മ​സ്​​ക​ത്ത്​: രാജ്യത്ത് മൃ​ഗ​ങ്ങ​ളെ റോ​ഡി​ൽ അ​ല​ഞ്ഞു​തി​രി​യാ​ൻ വി​ട​രു​തെ​ന്ന്​ ഇ​ബ്രി ന​ഗ​ര​സ​ഭ അ​റി​യിപ്പ്. ചു​റ്റു​പാ​ടു​ക​ൾ​ക്ക്​ നാ​ശ​മു​ണ്ടാ​ക്കു​ക​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്ക്​ ഭീ​ഷ​ണി​യാ​വു​ക​യും ചെ​യ്യു​ന്ന ത​ര​ത്തി​ൽ മൃ​ഗ​ങ്ങ​ളെ അ​ഴി​ച്ചു​വി​ടു​ന്ന​ത്​ നി​യ​മ​വി​രു​ദ്ധ​മാ​ണ്. മൃ​ഗ​ങ്ങ​ൾ അ​ല​ഞ്ഞു​തി​രി​യു​ന്നി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കേ​ണ്ട​ത്​ ഉ​ട​മ​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ഇ​ത്ത​രം മൃ​ഗ​ങ്ങ​ളെ പി​ടി​ച്ചെ​ടു​ക്കു​ക​യും ഉ​ട​മ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്യു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ല​ഞ്ഞു​തി​രി​യു​ന്ന ഒ​ട്ട​ക​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മു​ന്ന​റി​യി​പ്പ്. അ​ല​ഞ്ഞു​തി​രി​യു​ന്ന മൃ​ഗ​ങ്ങ​ൾ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​ത്യേ​കി​ച്ച്​ ബാ​ത്തി​ന മേ​ഖ​ല​യി​ൽ വാ​ഹ​ന യാ​ത്രി​ക​ർ​ക്ക്​ വ​ലി​യ ഭീ​ഷ​ണി​യാ​ണ്​ ഉ​യ​ർ​ത്തു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ലെ യാ​ത്രി​ക​ർ​ക്കാ​ണ്​ ഭീ​ഷ​ണി. തി​ള​ങ്ങു​ന്ന സ്​​ട്രാ​പു​ക​ൾ ഇ​ല്ലാ​തെ റോ​ഡു​ക​ളി​ൽ ന​ട​ക്കു​ന്ന മൃ​ഗ​ങ്ങ​​ളെ പി​ടി​ച്ചെ​ടു​ക്കാ​നാ​ണ്​ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന​തെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഉ​ട​മ​ക​ൾ​ക്ക്​ 15 ദി​വ​സം വ​രെ ത​ട​വും അ​ഞ്ഞൂ​റ്​ റി​യാ​ൽ പ​ല​ഴ​യും ശി​ക്ഷ​യാ​യി ല​ഭി​ക്കും.

Entertainment

Business