• Home
  • News
  • വിദേശ രാജ്യങ്ങളുടെ എംബസികൾ പാർപ്പിട മേഖലകളിൽ നിന്ന് ഒഴിവാക്കും
kuwait

വിദേശ രാജ്യങ്ങളുടെ എംബസികൾ പാർപ്പിട മേഖലകളിൽ നിന്ന് ഒഴിവാക്കും

കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളുടെ എംബസികൾ പാർപ്പിട മേഖലകളിൽ നിന്ന് ഒഴിവാക്കും, എംബസികളും കോൺസുലേറ്റുകളും പാർപ്പിട മേഖലകളിൽ പാടില്ലെന്ന നിർദേശത്തിനു പാർലമെന്റിന്റെ വിദേശകാര്യ സമിതിയുടെ അംഗീകാരം. നിലവിൽ പാർപ്പിട മേഖലകളിലുള്ള എംബസികളും കോൺസുലേറ്റുകളും മാറ്റുന്നതിനു നടപടി വേണമെന്നും സമിതി ആവശ്യപ്പെട്ടു. പാർപ്പിട മേഖലകളിൽ എംബസി പ്രവർത്തിക്കുന്നത് പ്രശ്നങ്ങളുണ്ടാക്കുന്നതായി നിർദേശം ഉന്നയിച്ച സാദൂൻ അൽ ഹമദ് വ്യക്തമാക്കി. എംബസികളിൽ എത്തുന്നവരുടെ തിരക്ക് പാർപ്പിടമേഖലയിൽ പ്രയാസമുളവാക്കുന്നു. അതൊഴിവാക്കാൻ എംബസികൾ അവയ്ക്കായി നിർണയിക്കപ്പെട്ട മേഖലയിൽ മാത്രമായി നിജപ്പെടുത്തണമെന്നാണ് നിർദേശം.

Entertainment

Business