• Home
  • News
  • ബഹ്‌റൈൻ സാർ തെരുവ്​ വികസന പദ്ധതിയുടെ 46 ശതമാനം പൂർത്തിയായി
bahrain

ബഹ്‌റൈൻ സാർ തെരുവ്​ വികസന പദ്ധതിയുടെ 46 ശതമാനം പൂർത്തിയായി

മനാമ: സാർ തെരുവ്​ വികസന പദ്ധതിയുടെ 46 ശതമാനം പൂർത്തിയായതായി അധികൃതർ. മഴവെള്ളം ഒഴുകിപോകുന്നതിനുള്ള ചാലുകളും ടാറിംങിന്റെ പ്രാരംഭ പ്രവർത്തനങ്ങളും നിലവിൽ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്​. 2,850,975ബി.ഡി മുതൽമുടക്കുള്ള പദ്ധതി ഈ വർഷാവസാനത്തോടെ പൂർത്തിയാകും. 3.895 കിലോമീറ്റർ തെരുവ്​ വികസിപ്പിക്കുകയും ഏഴ്​ മീറ്റർ വീതിയുള്ള ഇരുപാതകളും വികസിപ്പിക്കുന്നതാണ്​ പദ്ധതി. അഞ്ച്​ ട്രാഫിക്​ സിഗ്​നലുകളുള്ള നിരവധി ജംഗ്​ഷനുകളുടെ വികസനവും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്​. സ്​ട്രീറ്റ്​ 35,സാർ റോഡ്​ ജംഗ്​ഷനി​ന്റെ റോഡ്​ 1523, റോഡ്​ 2941, സ്​ട്രീറ്റ്​ 45, റോഡ്​ 1725 എന്നിവ ഇതിലുൾപ്പെടുന്നുണ്ട്​. ഇതിനൊപ്പം തെരുവിൽ 400 കാർപാർക്കിങ്​ സൗകര്യവും ഏർപ്പെടുത്തുന്നുണ്ടെന്ന്​ മുൻസിപാലിറ്റി, കാര്യ നഗരാസുത്രണ അധികൃതർ അറിയിച്ചു.