• Home
  • News
  • ഒമാനിൽനിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി മലേഷ്യ പുനരാരംഭിച്ചു
oman malaysia

ഒമാനിൽനിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി മലേഷ്യ പുനരാരംഭിച്ചു

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ​ നി​ന്നു​ള്ള ക്രൂ​ഡോ​യി​ൽ ഇ​റ​ക്കു​മ​തി മ​ലേ​ഷ്യ പു​ന​രാ​രം​ഭി​ച്ചു. ജൂ​ണി​ൽ ഒ​മാ​ന്റെ ക​യ​റ്റു​മ​തി​യാ​യ 24.115 ദ​ശ​ല​ക്ഷം ബാ​ര​ൽ ക്രൂ​ഡോ​യി​ലി​ൽ 7.88 ശ​ത​മാ​നം മ​ലേ​ഷ്യ​യി​ലേ​ക്കാ​ണ്​ അ​യ​ച്ച​ത്. താ​യ്​​ല​ൻ​ഡ്​, താ​ൻ​സ​നി​യ, തെ​ക്ക​ൻ കൊ​റി​യ എ​ന്നി​വ​യും ഒ​മാ​നി ക്രൂ​ഡി​ന്റെ ജൂ​ണി​ലെ ഉ​പ​ഭോ​ക്​​താ​ക്ക​ളാ​യി. ഒ​മാ​നി ക്രൂ​ഡിന്റെ ഏ​റ്റ​വും വ​ലി​യ ഇ​റ​ക്കു​മ​തി​ക്കാ​ർ എ​ന്ന സ്​​ഥാ​നം ചൈ​ന ഇ​ക്കു​റി​യും നി​ല​നി​ർ​ത്തി. 70.06 ശ​ത​മാ​ന​മാ​ണ്​ ചൈ​ന​യി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി. മേ​യ്​ മാ​സ​ത്തേ​ക്കാ​ൾ 5.15 ശ​ത​മാ​നം കൂ​ടു​ത​ലാ​ണി​ത്. 13.34 ശ​ത​മാ​ന​വു​മാ​യി ജ​പ്പാ​ൻ ര​ണ്ടാം സ്​​ഥാ​ന​ത്തു​ണ്ട്. 3.94 ശ​ത​മാ​ന​വു​മാ​യി ഇ​ന്ത്യ മൂ​ന്നാ​മ​താ​ണ്. ജ​പ്പാ​നി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി മേ​യ്​ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച്​ 6.23 ശ​ത​മാ​നം കൂ​ടി​യ​പ്പോ​ൾ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള​ത്​ 8.05 ശ​ത​മാ​നം കു​റ​ഞ്ഞു. പ്ര​തി​ദി​നം 9.71 ല​ക്ഷം ബാ​ര​ൽ എ​ന്ന തോ​തി​ൽ 29.132 ദ​ശ​ല​ക്ഷം ബാ​ര​ൽ ക്രൂ​ഡോ​യി​ലാ​ണ്​ ഒ​മാ​ൻ ജ​നു​വ​രി​യി​ൽ ഉ​ൽ​​പാ​ദി​പ്പി​ച്ച​ത്. പ്ര​തി​ദി​നം 8.03 ല​ക്ഷം ബാ​ര​ൽ എ​ന്ന തോ​തി​ൽ ക​യ​റ്റി​യ​യ​ക്കു​ക​യും ചെ​യ്​​തു. ഒ​മാ​ൻ എ​ണ്ണ​യു​ടെ ഫ്യൂ​ച്ച​ർ കോ​ൺ​ട്രാ​ക്​​ട്​ നി​ര​ക്ക്​ മു​ൻ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച്​ 11.8 ശ​ത​മാ​നം കു​റ​ഞ്ഞു. ആ​ഗ​സ്​​റ്റ്​ ഡെ​ലി​വ​റി​ക്കു​ള്ള എ​ണ്ണ​വി​ല 61.72 ഡോ​ള​ർ എ​ന്ന നി​ര​ക്കി​ലാ​ണ്​ സ്​​ഥി​ര​ത പ്രാ​പി​ച്ച​ത്. മേ​യ്​ മാ​സ​ത്തി​ലെ വ്യാ​പാ​ര വി​ല​യെ ആ​സ്​​പ​ദ​മാ​ക്കി നോ​ക്കുമ്പോ​ൾ 8.20 ഡോ​ള​റി​ന്റെ കു​റ​വാ​ണ്​ ഉ​ണ്ടാ​യ​ത്.

Entertainment

Business