• Home
  • News
  • പ്രവാസി മലയാളി വിദ്യാര്‍ഥി നിര്യാതനായി

പ്രവാസി മലയാളി വിദ്യാര്‍ഥി നിര്യാതനായി

കണ്ണൂര്‍ ചുഴലി ഷാജഹാന്റെ മകനാണ് മരിച്ചത്

മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും

ഖത്തര്‍ എംഇഎസ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്

ദോഹ: ഖത്തറില്‍ ചികില്‍സയില്‍ കഴിയവെ പ്രവാസി മലയാളി വിദ്യാര്‍ഥി മരിച്ചു. എംഇഎസ് ഖത്തര്‍ ഇന്ത്യന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷദാന്‍ (10) ആണ് മരിച്ചത്. കണ്ണൂര്‍ ചുഴലി സ്വദേശി ഷാജഹാന്റെ മകനാണ്.

ദിവസങ്ങളായി ഖത്തറിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെയാണ് മുഹമ്മദ് ഷദാന്റെ വേര്‍പാട്. പിതാവ് ഷാജഹാന്‍ അല്‍ഖോറില്‍ സെഞ്ച്വറി ഗ്രൂപ്പ് മാനേജരാണ്. ഹഫ്‌സീനയാണ് മാതാവ്. ഷഹാന്‍, ഷിയാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All