• Home
  • News
  • തൊഴിലവസരം കൂട്ടാൻ കേന്ദ്രമന്ത്രിയുടെ ഇടപെടൽ
v muralidharan meeting

തൊഴിലവസരം കൂട്ടാൻ കേന്ദ്രമന്ത്രിയുടെ ഇടപെടൽ

കുവൈത്ത് സിറ്റി: ഇന്ത്യക്കാർക്ക് കുടുതൽ തൊഴിലവസരം ഉറപ്പുവരുത്തുന്നതിന് വേണ്ട നടപടികൾ സജീവമാക്കണമെന്ന് കുവൈത്ത് മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു. കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറല്ല, സാമ്പത്തികകാര്യ മന്ത്രി മറിയം അൽ അഖീൽ എന്നിവരുമായാണ് അദ്ദേഹം ചർച്ച നടത്തിയത്.

ഗാർഹിക, സ്വകാര്യ മേഖലകളിൽ തൊഴിലെടുക്കുന്ന ഇന്ത്യക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പരിഹാരം ഉറപ്പാക്കണമെന്നും എൻ‌ജിനീയർമാരുടെ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നത്തിന്മേൽ അനുകൂലമായ തീരുമാനം എളുപ്പത്തിൽ വേണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഇന്ത്യയിലെ അംഗീകൃത എൻ‌ജിനീയറിങ് കോളജുകളുടെ പട്ടിക കുവൈത്തിന് കൈമാറിയിട്ടുണ്ട്. അതിന്മേൽ തീരുമാനം കാത്തിരിക്കുകയാണ്. ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് കൂടുതൽ സുതാര്യമാക്കുന്നതിനു കുവൈത്തിലെ സർക്കാർ ഏജൻസിയായ അൽ-ദുർ‌റ കമ്പനിയെക്കുറിച്ച് ഇന്ത്യയിൽ കൂടുതൽ പ്രചാരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.