സൗദിയിയിൽ റെക്കോർഡ് നേട്ടവുമായി കോഴി ഉൽപാദനം
റിയാദ് ∙ സൗദി അറേബ്യയിലെ കോഴിവളർത്തൽ വ്യവസായം ചരിത്ര നേട്ടത്തിൽ. 2024 ഫെബ്രുവരിയിൽ 100 ദശലക്ഷം കിലോഗ്രാം ഉൽപാദനമാണ് മേഖലയിലുണ്ടായത്. സർക്കാരിന്‍റെയും സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെയും സംയുക്ത ശ്രമത്തിന്‍റെ ഫലമാണ് ഈ നേട്ടം.
കോഴിവളർത്തൽ സംരംഭങ്ങൾക്ക് ആവശ്യമായ പിന്തുണയും ധനസഹായവും നൽകുന്നതിൽ കാർഷിക വികസന ഫണ്ട് നിർണായക പങ്ക് വഹിക്കുന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വ്യക്തമാക്കി. സാമ്പത്തിക വികസനത്തിൽ സ്വകാര്യമേഖലയുടെ പങ്ക് വർധിപ്പിക്കുന്നതിനും മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) സംഭാവന നൽകുന്നതിനുമുള്ള വിഷൻ 2030-ന്‍റെ ലക്ഷ്യങ്ങൾക്ക് അനുസൃതമാണ് ഈ നേട്ടം. സൗദി അറേബ്യയിലെ കോഴി വ്യവസായം വർഷങ്ങളായി സ്ഥിരമായ വളർച്ച കാണിക്കുന്നുണ്ട്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.