• Home
  • News
  • തൊഴിൽ നിയമലംഘനം; കുവൈറ്റിൽ 47 പേരെ പിടികൂടി
kuwait jobrules

തൊഴിൽ നിയമലംഘനം; കുവൈറ്റിൽ 47 പേരെ പിടികൂടി

കു​വൈ​ത്ത് സി​റ്റി:കുവൈറ്റിൽ നി​യ​മ​വി​ധേ​യ​മ​ല്ലാ​തെ ജോ​ലി​യെ​ടു​ക്കു​ന്ന​ത്ക​ണ്ടെ​ത്തു​ന്ന​തി​നും അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യി മാ​ന്‍പ​വ​ര്‍ അ​തോ​റി​റ്റി ജ​ലീ​ബ് അ​ല്‍ ശു​യൂ​ഖ് കേ​ന്ദ്രീ​ക​രി​ച്ചു ബു​ധ​നാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ത്തി.അ​ന​ധി​കൃ​ത​മാ​യി തൊ​ഴി​ലി​ലേ​ര്‍പ്പെ​ട്ട 47 പേ​രെ പി​ടി​കൂ​ടി സു​ര​ക്ഷാ വ​കു​പ്പി​നു കൈ​മാ​റി. തൊ​ഴി​ലാ​ളി​ക​ള്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും രാ​ജ്യ​ത്തു​നി​ന്നു നാ​ടു​ക​ട​ത്ത​ണ​മെ​ന്നും മാ​ന്‍പ​വ​ര്‍ അ​തോ​റി​റ്റി സു​ര​ക്ഷാ വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

kuwait jobrules

സെ​പ്​​റ്റം​ബ​ര്‍ നാ​ലു​മു​ത​ല്‍ ജ​ലീ​ബ് അ​ല്‍ ശു​യൂ​ഖ് കേ​ന്ദ്രീ​ക​രി​ച്ചു രാ​ജ്യ​ത്തെ വി​വി​ധ വ​കു​പ്പു​ക​ള്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മൊ​ത്തം 155 നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് റി​പ്പോ​ര്‍ട്ട്​ ചെ​യ്ത​ത്. ലൈ​സ​ന്‍സി​ല്ലാ​തെ ക​ട​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ക, നി​ശ്ച​യി​ക്ക​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല​ല്ലാ​തെ ജോ​ലി​ചെ​യ്യു​ക, മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ക, ലൈ​സ​ന്‍സി​ല്ലാ​തെ തെ​രു​വു​ക​ച്ച​വ​ടം ന​ട​ത്തു​ക, താ​മ​സ കെ​ട്ടി​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ലൈ​സ​ന്‍സി​ല്ലാ​തെ ക​ച്ച​വ​ടം ന​ട​ത്തു​ക തു​ട​ങ്ങി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ ക​ണ്ടു​വ​രു​ന്ന​ത്.

ജ​ലീ​ബ് അ​ല്‍ ശു​യൂ​ഖ് സ​ബാ​ഹ് സാ​ലിം നി​ർ​മാ​ണ മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്​ കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യും വ്യാ​പാ​ര വ​കു​പ്പും സം​യു​ക്ത​മാ​യി നേ​ര​ത്തേ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ല്‍ തു​ട​ര്‍ച്ച​യാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി നി​ർ​മാ​ണ​മേ​ഖ​ല​യി​ല്‍ തൊ​ഴി​ല്‍ ചെ​യ്യു​ന്ന 61 പേ​രെ സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. റെ​സി​ഡ​ന്‍സി നി​യ​മം ലം​ഘി​ച്ചു തൊ​ഴി​ലു​ക​ളി​ലേ​ർ​പ്പെ​ട്ട​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​രി​ല്‍ കൂ​ടു​ത​ലും ക​മ്പ​നി വി​സ​യി​ല്‍ രാ​ജ്യ​ത്തെ​ത്തി​യ​വ​രാ​ണ്. ക​മ്പ​നി വി​സ​യി​ലു​ള്ള 26 പേ​രെ​യാ​ണ് സം​ഘം പി​ടി​കൂ​ടി​യ​ത്. 20ാം ന​മ്പ​ര്‍ വി​സ​യി​ലു​ള്ള 15 പേ​രെ​യും മ​റ്റു ചെ​റു​കി​ട വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ വി​സ​യി​ലെ​ത്തി​യ കു​റ​ച്ചു​പേ​രെ​യും സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തി​ട്ടു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തെ വി​ദേ​ശി​ക​ള്‍ കൂ​ടു​ത​ല്‍ താ​മ​സി​ക്കു​ന്ന​ത് ഈ ​മേ​ഖ​ല​യി​ലാ​ണ്. നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ജ​ലീ​ബ് അ​ല്‍ ശു​യൂ​ഖി​ല്‍നി​ന്നു മാ​ത്രം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​ക​ളും റെ​യ്ഡു​ക​ളും വ്യാ​പി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.