• Home
  • News
  • ഗൾഫിലും ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ
gcc vidyarambham

ഗൾഫിലും ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

ദുബായ്: നൂറുകണക്കിന് കുരുന്നുകള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലും ആദ്യാക്ഷരം കുറിച്ചു. യു എ ഇക്ക് പുറമെ, ബഹ്റൈന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ പ്രവാസി മലയാളികള്‍ കുട്ടികളെ എഴുത്തിനിരുത്താന്‍ സൗകര്യമൊരുക്കിയിരുന്നു.ഷാര്‍ജ ഏകത നവരാത്രി മണ്ഡപം ഒരുക്കിയ എഴുത്തിനിരുത്ത് ചടങ്ങുകള്‍ക്ക് പുലര്‍ച്ചെ അഞ്ചിന് തുടക്കമായി. ഗള്‍ഫില്‍ പ്രവര്‍ത്തി ദിവസമായിരുന്നിട്ടും കുടുംബങ്ങള്‍ അതിരാവിലെ തന്നെ കുരുന്നുകളുമായി ചടങ്ങ് നടക്കുന്ന ഹോട്ടലില്‍ എത്തി. ആദ്യാക്ഷരത്തെ ചിരിച്ചുകൊണ്ട് വരവേറ്റവരും അലറി കരഞ്ഞവരും നിരവധി.

സഹസ്രനാമ ജപത്തിനും പൂജക്കും ശേഷം നടന്ന വിദ്യാരംഭചടങ്ങുകള്‍ക്ക് കവി പ്രഫ വി മധുസൂദനന്‍ നായര്‍ തുടക്കം കുറിച്ചു. തുടര്‍ച്ചയായി ഏഴാം വര്‍ഷമാണ് ഏകത എഴുത്തിനിരുത്തിന് സൗകര്യം ഒരുക്കുന്നത്. എഴുത്തിനിരുത്തിന് പുറമെ സംഗീതാര്‍ച്ചനക്കും കലകളില്‍ വിദ്യാരംഭം കുറിക്കാനും സൗകര്യമുണ്ടായിരുന്നു. സംഗീതഞ്ജന്‍ ആയംകുടി മണി, വലയിന്‍ വിദ്വാന്‍ നെല്ലായ് വിശ്വനാഥന്‍, മൃദംഗ വിദ്വാന്‍ തലവൂര്‍ ബാബു, നീര രവീന്ദ്രന്‍, മനോജ് കളരിക്കല്‍, ഡോ. സതീഷ് കൃഷ്ണന്‍, കോട്ടയം ഷിനു ഗോപിനാഥ് എന്നിവരും ഗുരുനാഥന്‍മാരായി ഉണ്ടായിരുന്നു.