• Home
  • News
  • കുവൈറ്റിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 3 ടൺ കഞ്ചാവ്
kuwait, drugcase

കുവൈറ്റിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 3 ടൺ കഞ്ചാവ്

കുവൈത്ത് സിറ്റി: ഇറാനില്‍ നിന്ന് കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച മൂന്ന് ടൺ കഞ്ചാവ് കസ്റ്റംസ് അധികൃതർ പിടികൂടി. ആറ് ഏഷ്യന്‍ വംശജര്‍ ഇതേതുടർന്ന് അറസ്റ്റിലായി.300 കി.ഗ്രാം കഞ്ചാവാണ് കുവൈത്ത് തീരസുരക്ഷാസേന അതി സാഹസികമായി പിടികൂടിയത്. ഇറാനിൽ നിന്നും ബോട്ടിൽ കുവൈത്തിലെ ദോഹ തുറമുഖം വഴിയാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. തുറമുഖത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബോട്ടിൽ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു.പ്രതികളെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇവരെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തുവരികയാണ്.