• Home
  • News
  • മഴയിൽ അകപ്പെട്ട് എറണാകുളം; വോട്ടെടുപ്പ് അവതാളത്തിൽ
ernakulam rain election

മഴയിൽ അകപ്പെട്ട് എറണാകുളം; വോട്ടെടുപ്പ് അവതാളത്തിൽ

എറണാകുളം:കനത്തമഴയിൽ മുങ്ങി എറണാകുളത്തെ തെരഞ്ഞെടുപ്പ്. ഇന്നലെ രാത്രി മുതൽ നിർത്താതെ പെയ്ത മഴയിൽ മണ്ഡലത്തിലെ ബൂത്തുകൾ ഉൾപ്പെടെ വെള്ളത്തിലായി. ഇതോടെ ബൂത്തുകളിലേക്ക് വോട്ടർമാർക്ക് നടന്നെത്താൻ പോലും ആകാത്ത സ്ഥിതിയായി. കോരിച്ചൊരിയുന്ന മഴയിൽ നഗരത്തിലെ പ്രധാന പ്രദേശങ്ങളും റോഡുകളും വെള്ളക്കെട്ടിലാണ്. പല ഇടത്തും ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട സ്ഥിതിയും ഉണ്ടായി.

വെള്ളപൊക്കത്തിന്റെ അപകടാവസ്ഥ അവഗണിച്ച് പോളിംഗ് ബൂത്തിലേക്കെത്താനുള്ള ശ്രമം വോട്ടർമാർ നടത്തുന്നുണ്ടെങ്കിലും മഴ തുടരുന്നത് കനത്ത വെല്ലുവിളിയാണ്. കനത്ത മഴ പോളിംഗ് ശതമാനത്തിൽ വൻ ഇടിവുണ്ടാക്കുമെന്ന ആശങ്കയിലാണ് മുന്നണികൾ. ബോട്ടുകൾ ഇറക്കി വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിക്കാൻ ഉള്ള ആലോചനകളും മുന്നണികൾ മുന്നോട്ട് വയ്ക്കുന്നുണ്ട്.അരയോളം വെള്ളത്തിൽ തുഴഞ്ഞ് വോട്ടർമാർ ബൂത്തിലെത്തുന്ന കാഴ്ചയാണ് പല ഇടത്തും ഉള്ളത്.