• Home
  • News
  • നാളെ മുതൽ ദോഹ ബാനി ഹാജർ ഇന്റർചേഞ്ചിൽ ഗതാഗത നിയന്ത്രണം
bani hajer interchange

നാളെ മുതൽ ദോഹ ബാനി ഹാജർ ഇന്റർചേഞ്ചിൽ ഗതാഗത നിയന്ത്രണം

ദോഹ: നാളെ മുതൽ ഖലീഫ അവന്യൂവിലെ ബാനി ഹാജർ ഇന്റർചേഞ്ചിലെ ഏതാനും ഭാഗത്തെ പാത അടയ്ക്കും. നാളെ മുതൽ 10 വരെയും 15 മുതൽ 17 വരെയും രണ്ട് ഘട്ടങ്ങളിലായാണ് ഗതാഗത നിയന്ത്രണം. ദുഖാൻ മുതൽ ദോഹ വരെ ഒരു കിലോ മീറ്റർ നീളുന്ന സർവീസ് റോഡാണ് അടയ്ക്കുന്നത്. കൂടാതെ ബാനി ഹാജറിലേക്ക് ദുഖാനിൽ നിന്നുള്ളതും ബാനി ഹാജറിൽ നിന്ന് ദോഹയിലേക്കുള്ള വളയുന്ന പാതയും (ലൂപ്‌സ്) അടയ്ക്കും.

bani hajer interchange

ദുഖാനിൽ നിന്ന് ബാനി ഹാജറിലേക്ക് സർവീസ് റോഡിലൂടെ വരുന്നവർ ദുഖാൻ റോഡിലൂടെ നേരെ തന്നെ സഞ്ചരിച്ച് ഗരാഫത് അൽ റയ്യാൻ ഇന്റർചേഞ്ചിലെത്തി അവിടെ നിന്ന് യു ടേൺ എടുത്ത് ബാനി ഹാജറിലെത്തണം.ബാനി ഹാജറിൽ നിന്ന് ദോഹയിലേക്ക് അൽ ഷഹ്മ സ്ട്രീറ്റിലൂടെ വരുന്നവർ വലത്തേക്കുള്ള പാതയിലേക്ക് തിരിഞ്ഞ് അൽ വജ്ബ ഇന്റർചേഞ്ചിലെത്തി അവിടെ നിന്ന് യു ടേൺ എടുത്ത് ദോഹയിലേക്ക് വരണം. റോഡ് അടയാള ബോർഡുകൾ സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. അബ്ദുൽ അസീസ് ബിൻ അഹമ്മദ് സ്ട്രീറ്റിന്റെ ഒരു ദിശയിലേക്കുള്ള പാത നാളെ മുതൽ 3 മാസത്തേക്ക് അടയ്ക്കും. വാദി മുഷെറിബ് സ്ട്രീറ്റിൽ നിന്ന് ഇലക്ട്രിസിറ്റി താൽക്കാലിക റൗണ്ട് എബൗട്ടിലേക്കുള്ള പാതയാണ് അടയ്ക്കുന്നത്. ഇലക്ട്രിസിറ്റി ഇന്റർസെക്‌ഷനിൽ നവീകരണം നടത്തുന്നതിന്റെ ഭാഗമായാണ് റോഡ് അടയ്ക്കുന്നത്. നാളെ മുതൽ അബ്ദുൽ അസീസ് ബിൻ അഹമ്മദ് സ്ട്രീറ്റിലൂടെ ഇലക്ട്രിസിറ്റി താൽക്കാലിക റൗണ്ട് എബൗട്ടിലേക്ക് വരുന്നവർ അൽ ദിവാൻ, അൽ അസ്മാക് സ്ട്രീറ്റുകൾ ഉപയോഗിക്കണം.