• Home
  • News
  • പ്രവാസികളെ പ്രതിസന്ധിയിലാക്കി സൗദി സെൻട്രൽ മാർക്കറ്റിലെ സ്വദേശിവത്കരണം
saudi central market

പ്രവാസികളെ പ്രതിസന്ധിയിലാക്കി സൗദി സെൻട്രൽ മാർക്കറ്റിലെ സ്വദേശിവത്കരണം

റിയാദ്: സൗദിയിൽ സ്വദേശിവൽക്കരണം സെൻട്രൽ മാർക്കറ്റുകളിലേക്കും വ്യാപിപ്പിക്കുന്നു. സൗദി വിഷൻ 2030ന്റെ ഭാഗമായി കൂടുതൽ സ്വദേശികൾക്ക് ജോലി ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ചിലയിടങ്ങളിൽ മാത്രമായിരുന്ന സ്വദേശിവൽക്കരണം വ്യാപിപ്പിക്കുന്നത്. ഭാവിയിൽ ചെറുകിട സംരംഭ മേഖലയിലും സ്വദേശിവൽക്കരണം നടപ്പാക്കാനാണ് തീരുമാനം.നേരത്തെ, വിവിധ ഘട്ടങ്ങളിലായി വസ്ത്രം, നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകൾ, കെട്ടിട നിർമാണ സാമഗ്രികൾ, ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങൾ, വാച്ച്, കണ്ണട, സ്പെയർ പാർട്സ് തുടങ്ങിയ ചെറുകിട മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പാക്കിയിരുന്നു.

Entertainment