• Home
  • News
  • 11,000 പ്രവാസി എൻജിനീർമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നിഷേധിച്ചു
kuwait

11,000 പ്രവാസി എൻജിനീർമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നിഷേധിച്ചു

കുവൈത്ത് : കുവൈത്ത് എഞ്ചിനീയര്‍സ് സൊസൈറ്റിയുടെ അംഗീകാരം ലഭിക്കാതെ 11, 000 വിദേശ എഞ്ചിനീയര്‍മാരുടെ ബിരുദ സര്‍റ്റിഫിക്കറ്റുകളാണ് തിരസ്‌കാരിച്ചത്. വിദേശികളായ എന്‍ജിനീയര്‍മാരുടെ താമസ രേഖ പുതുക്കുന്നതിന് കുവൈത്ത് എഞ്ചിനീയര്‍സ് സൊസൈറ്റിയുടെ അംഗീകാരം നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് വിഷയം കര്‍ശനമായപരിശോധനക്ക് നടപടി ആരംഭിച്ചത്.

എന്നാല്‍ രാജ്യത്ത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പതിനൊന്നായിരം വിദേശ എന്‍ജിനീയര്‍മാരുടെ ബിരുദ സെര്‍ടിഫിക്കറ്റുകള്‍ പരിശോധനയെ തുടര്‍ന്ന് തിരസ്‌കരിച്ചതായി കുവൈത്ത് എന്‍ജിനീയര്‍സ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫൈസല്‍ അല്‍ അത്താലാണ് വെളിപ്പെടുത്തിയത്. ഇവരില്‍ ബഹു ഭൂരിഭാഗവും ഏഷ്യന്‍ രാജ്യക്കാരാണെന്നും അല്‍ അത്താല്‍ വ്യക്തമാക്കി.ഇതോടെ രാജ്യത്ത് പ്രവര്‍ത്തിക്കാനുള്ള എന്‍ജിനീയര്‍ പദവി നഷ്ടമായവരില്‍ നിരവധി മലയാളികളും ഉള്‍പ്പെടുന്നു.

സര്‍ക്കാറിന്റെ അക്രെഡിറ്റേഷന്‍ അംഗീകാരമുള്ള കോളേജുകളില്‍ പഠിച്ചവരുടെ ബിരുദ സര്‍റ്റിഫിക്കറ്റിന് മാത്രമേ കുവൈത്ത് എഞ്ചിനീയര്‍സ് സൊസൈറ്റി അംഗീകാരം നല്‍കുന്നുള്ളൂ. ഇന്ത്യയില്‍ എന്‍ ബി എ അക്രെഡിറ്റേഷന്‍ പട്ടികയില്‍ ഉള്‍പ്പെടുന്ന കോളേജുകളുടെ സര്‍ട്ടിഫിക്കറ്റ്‌ന് മാത്രമേ അംഗീരികാരമുള്ളൂ.ഇതോടെ എഞ്ചിനീയേഴ്സ് സൊസൈറ്റി നടത്തിയ യോഗ്യത പരീക്ഷയില്‍ പരാജയപെട്ടവരടക്കം മറ്റു തസ്തികകളിലേക്ക് തൊഴില്‍ മാറേണ്ടി വരും.

കുവൈത്തില്‍ എഞ്ചിനീയറിങ് തസ്‍തികകളില്‍ ജോലി ചെയ്യുന്നവര്‍ ഇഖാമ പുതുക്കണമെങ്കില്‍, തങ്ങളുടെ സര്‍ട്ടിഫിക്കറ്റ് കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സില്‍ സമര്‍പ്പിച്ച് എന്‍.ഒ.സി വാങ്ങേണ്ടതുണ്ട്.  സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്‍കാന്‍ കര്‍ശനമായ മാനദണ്ഡങ്ങളാണ് സൊസൈറ്റിക്ക് ഉള്ളത്. കുവൈത്ത് സര്‍ക്കാറിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങിയവര്‍ക്ക് മാത്രമേ ഇങ്ങനെ എന്‍.ഒ.സി ലഭിക്കൂ.

ഈ വിഷയം മുന്‍ വിദേശകാര്യമന്ത്രി അന്തരിച്ച സുഷമ സ്വരാജിന്റെ സന്ദര്‍ശന വേളയിലും ശ്രദ്ധയില്‍ പെടുത്തിയിരുന്നു.എന്നാല്‍ ഈ കാര്യത്തില്‍ കുവൈത്ത് എഞ്ചിനീയേര്‍സ് സൊസൈറ്റി വളരെ കടുത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.ഇന്ത്യയില്‍ നാഷണല്‍ ബ്യൂറോ ഓഫ് അക്രഡിറ്റേഷന്റെ (എന്‍.ബി.എ) അംഗീകാരമാണ് കുവൈത്ത് പരിഗണിക്കുന്നത്. എന്‍.ബി.എ അക്രഡിറ്റേഷനില്ലാത്ത സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങിയവരെ കുവൈത്ത് എഞ്ചിനീയേഴ്സ് സൊസൈറ്റി യോഗ്യതയുള്ള എഞ്ചിനീയര്‍മാരായി കണക്കാക്കുകയില്ല. ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള നിരവധിപ്പേരാണ് പ്രതിസന്ധിയിലായത്. ഒന്നുകില്‍ നാട്ടിലേക്ക് മടങ്ങുകയോ അല്ലെങ്കില്‍ മറ്റ് തസ്‍തികകളിലേക്ക് മടങ്ങുകയോ മാത്രമാണ് ഇവര്‍ക്കുള്ള പോംവഴി.

Related News

Entertainment

Business