• Home
  • News
  • ഒമാൻ ; അടുത്ത പത്ത് വർഷ കാലയളവിലേക്കുള്ള ദേശീയ വ്യോമയാന നയം പ്രഖ്യാപിച്ചു
oman

ഒമാൻ ; അടുത്ത പത്ത് വർഷ കാലയളവിലേക്കുള്ള ദേശീയ വ്യോമയാന നയം പ്രഖ്യാപിച്ചു

ഒമാൻ : ഒമാനിൽ അടുത്ത പത്ത് വർഷ കാലയളവിലേക്കുള്ള ദേശീയ വ്യോമയാന നയം പ്രഖ്യാപിച്ചു. വ്യോമയാന മേഖല ശക്തിപ്പെടുത്തലിലൂടെ സമ്പദ് വ്യവസ്ഥക്ക് കരുത്ത് പകരുകയും മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ വ്യോമയാന മേഖലയുടെ വിഹിതം വർധിപ്പിക്കുകയുമാണ് ലക്ഷ്യം. വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട അനുബന്ധ ബിസിനസുകൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മസ്കത്ത് വിമാനത്താവള നഗരമാണ് ഇതിലെ പ്രധാനപ്പെട്ട പദ്ധതി. ഒമാൻ വിഷൻ 2040 പദ്ധതിയുടെ ലക്ഷ്യ സാക്ഷാത്കരണത്തിന് വ്യോമയാനം, ചരക്കുഗതാഗതം, യാത്രാമേഖലകൾക്ക് സുപ്രധാന പങ്കാളിത്തമാണ് ഉള്ളത്. വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശത്തായി ചരക്കുഗതാഗത മേഖലകൾ, വെയർഹൗസുകൾ, ഫ്രീസോൺ തുടങ്ങിയവ അടങ്ങിയ ഇൻറഗ്രേറ്റഡ് നഗരമാണ് വിഭാവനം ചെയ്യുന്നതെന്ന് ഗതാഗത മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ ഫുതൈസി പറഞ്ഞു.

3.3 ദശലക്ഷം സ്ക്വയർ മീറ്റർ സ്ഥലത്തായാണ് ഫ്രീസോൺ ഉണ്ടാവുക. ദേശീയ വിമാന കമ്പനിയായ ഒമാൻ എയറിന്റെ നവീകരണവും പദ്ധതിയുടെ ലക്ഷ്യമാണ്. യാത്രക്കാരുടെ എണ്ണത്തിലെ വർധനവിന് അനുസരിച്ച് വിമാനത്താവളങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യും. ഒമാനിലെ വൈവിധ്യമാർന്ന ടൂറിസം സാധ്യതകൾ വ്യോമയാനമേഖലക്ക് പ്രയോജനപ്പെടുത്താൻ പദ്ധതികൾ ആവിഷ്കരിക്കും.

Recent Updates

OMAN LATEST NEWS

Business