• Home
  • News
  • യു എ ഇ വിസാ കാലാവധി മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി നീട്ടി നൽകും
uae-will-renew-residence-visa-for-three-months

യു എ ഇ വിസാ കാലാവധി മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി നീട്ടി നൽകും

യു എ ഇ : മാർച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച താമസവിസകൾ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി നീട്ടി നൽകാൻ യു എ ഇ തീരുമാനിച്ചു. കാലാവധി അവസാനിക്കുന്ന മറ്റ് വാണിജ്യ രേഖകളും മൂന്ന് മാസത്തേക്ക് നീട്ടാനും മന്ത്രിസഭ തീരുമാനം. താമസ വിസകൾ പുതുക്കുന്നതിന് തൊഴിലാളികളുടെ മേലോ സ്ഥാപനത്തിന്റെ പേരിലോ ഉള്ള പിഴകൾ തടസമാകില്ല. ഈ കാലയളവിൽ എമിറേറ്റ്സ് ഐഡി കാലാവധി പിന്നിട്ടതിന്റെ പേരിൽ നേരിടേണ്ടി വരുന്ന പിഴകളും ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. വിമാനവിലക്കിനെ തുടർന്ന് യു എ ഇയിൽ കുടുങ്ങിയ സന്ദർശകവിസയിലുള്ളവർക്ക് നിയമവിധേയമായി രാജ്യത്ത് തുടരാമെന്ന് നേരത്തേ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Recent Updates

OMAN LATEST NEWS

UAE LATEST NEWS