• Home
  • News
  • യു എ ഇയിലേക്ക്​ തിരിച്ചുവരാൻ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ വേണം

യു എ ഇയിലേക്ക്​ തിരിച്ചുവരാൻ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ വേണം

യുഎഇയിലേക്ക്​ തിരിച്ചുവരുന്ന പ്രവാസികൾ ജൂലൈ ഒന്ന് മുതൽ കോവിഡ്​ നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റ്​ ഹാജരാക്കണമെന്ന്​ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. യാത്രക്ക്​ 72 മണിക്കൂറിനുള്ളിൽ അംഗീകൃത ലബോറട്ടറികളിൽ നടത്തിയ പരിശോധനയുടെ ഫലമാണ്​ വേണ്ടത്​. നിലവിൽ അംഗീകൃത ലബോറട്ടറികൾ ഇല്ലാത്ത രാജ്യങ്ങളിൽ നിന്ന്​ വരുന്നവർ​ യുഎഇയിൽ എത്തിയ ശേഷം പരിശോധന നടത്തിയാൽ മതി.

17 രാജ്യങ്ങളിലെ 106 നഗരങ്ങളിലെ അംഗീകൃത ലബോറട്ടറികളെയാണ്​ ആദ്യ ഘട്ടത്തിൽ ഉൾപെടുത്തിയിരിക്കുന്നത്​. അടുത്ത ഘട്ടത്തിൽ ഉടൻ കൂടുതൽ ലബോറട്ടറികളെ ഉൾപെടുത്തുമെന്നും smartservices.ica.gov.ae വെബ്​സൈറ്റിലൂടെ ല​ബോറട്ടറികളുടെ പട്ടിക ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS