• Home
  • News
  • ഖത്തർ : ദേശീയ മേല്‍വിലാസം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ല

ഖത്തർ : ദേശീയ മേല്‍വിലാസം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമല്ലാതാവുമെന്ന് ആഭ്യന്തര മന്ത്രാലയം

ദോഹ: ഖത്തറിലെ ദേശീയ മേല്‍വിലാസ നിയമപ്രകാരം വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പിഴ ശിക്ഷയ്ക്കു പുറമേ സര്‍ക്കാര്‍ സേവനങ്ങളും ലഭ്യമല്ലാതാവുമെന്ന് അറിയിച്ച് ആഭ്യന്തര മന്ത്രാലയം.ആഭ്യന്തര മന്ത്രാലയത്തിന്റേതടക്കമുള്ള എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകണമെങ്കില്‍ പ്രവാസികളും സ്വദേശികളും ദേശീയ മേല്‍വിലാസം രജിസ്റ്റര്‍ ചെയ്തിരിക്കണക്കണമെന്ന് അധികൃതര്‍ അറിയിച്ചു.ദേശീയ മേല്‍വിലാസ നിയമപ്രകാരം വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന അവസരം 2020 ജൂലൈ 26 ആണ്. മേല്‍വിലാസം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് റസിഡന്റ്സ് പെര്‍മിറ്റ് പുതുക്കാനാവില്ല. ഇതിനം 20 ലക്ഷത്തിലധികം പേര്‍ മേല്‍വിലാസം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ജി.സി.സി രാഷ്ട്രങ്ങള്‍ക്കിടയില്‍ ഏകീകൃത മേല്‍വിലാസ നിയമം പാസാക്കുന്ന ആദ്യ രാജ്യമാണ് ഖത്തര്‍. തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ 10,000 റിയാല്‍ പിഴ ചുമത്തും. ആറു മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കിലും 10,000 റിയാല്‍ പിഴ അടക്കേണ്ടി വരുമെന്ന് ഖത്തര്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Related News

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS