• Home
  • News
  • കുവൈത്തിലെ ക്ലിനിക്കുകളിൽ ബുക്കിങ്​ സൗകര്യം ജൂലൈ ഒന്നുമുതൽ

കുവൈത്തിലെ ക്ലിനിക്കുകളിൽ ബുക്കിങ്​ സൗകര്യം ജൂലൈ ഒന്നുമുതൽ

കുവൈത്ത്​​ സിറ്റി : കുവൈത്ത്​ ആരോഗ്യ മന്ത്രാലയത്തിന്​ കീഴിലെ ക്ലിനിക്കുകളിലേക്ക്​ ജൂലൈ ഒന്ന്​ ബുധനാഴ്​ച മുതൽ ബുക്കിങ്​ സൗകര്യം. മന്ത്രാലയത്തി​​െൻറ വെബ്​സൈറ്റിലെ  https://eservices.moh.gov.kw/SPCMS/AppointmentsRequestenTest.aspx എന്ന ലിങ്ക്​ വഴിയാണ്​ ​അപ്പോയിൻ​മ​െൻറ്​ എടുക്കേണ്ടത്​. തുടർന്ന്​ മൊബൈൽ ഫോണിലേക്ക്​ ബാർകോഡ്​ അയക്കും. ഇതുമായി ക്ലിനിക്കിൽ അപ്പോയിൻമ​െൻറ്​ സമയത്തിന്​ 20 മിനിറ്റുമുമ്പ്​ എത്തണം. ബാർകോഡും സിവിൽ ​െഎഡിയും റിസപ്​ഷനിൽ കാണിച്ച് രജിസ്​ട്രേഷൻ പൂർത്തിയാക്കി​ ക്ലിനിക്​ സേവനം ഉപയോഗപ്പെടുത്താം.

അപ്പോയിൻമ​െൻറ്​ എടുത്ത ശേഷം ക്ലിനിക്കിൽ പോകാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ ഷെഡ്യൂൾ സമയത്തി​​െൻറ 15 മിനിറ്റ്​ മു​െമ്പങ്കിലും വെബ്​സൈറ്റിൽ കയറി അപ്പോയിൻ​മ​െൻറ്​ റദ്ദാക്കണമെന്ന്​ ആരോഗ്യ മന്ത്രാലയത്തി​ലെ പ്രൈമറി ഹെൽത്ത്​​ കെയർ അഡ്​മിനിസ്​ട്രേഷൻ മേധാവി ഡോ. രിഹാബ്​ അൽ വതയാൻ പറഞ്ഞു. ഇൗ സേവനം വൈകാതെ ജനറൽ ക്ലിനിക് ഫോർ ​ക്രോണിക്​ ഡിസീസ്​ ആൻഡ്​ ഡയബറ്റിസിലേക്കും വ്യാപിപ്പിക്കുമെന്ന്​ അവർ പറഞ്ഞു.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS