• Home
  • News
  • കുവൈത്തിൽ വിമാന സർവീസ് ഓഗസ്റ്റിൽ, നിർദേശങ്ങൾ അറിയാം

കുവൈത്തിൽ വിമാന സർവീസ് ഓഗസ്റ്റിൽ, നിർദേശങ്ങൾ അറിയാം

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ഓഗസ്റ്റിൽ രാജ്യാന്തര വിമാന സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട്‌ വ്യോമയാന വകുപ്പ് പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. വരുന്നവർക്കും പോകുന്നവർക്കും വിമാന കമ്പനികൾക്കും പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്.

കുവൈത്തിലേക്ക് വരുന്നവർക്കുള്ള നിർദേശങ്ങൾ

  • അറ്റസ്റ്റ് ചെയ്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വിമാനത്താവളത്തിൽ ഹാജരാക്കുക
  • ക്വാറന്റീനിൽ കഴിയാമെന്ന സത്യവാങ്മൂലം നൽകുക
  • വിമാനത്താവളത്തിൽ കോവിഡ് പരിശോധനയ്ക്ക് സന്നദ്ധരാവുക
  • വിമാനത്തിൽ കയറുന്നതിനും ഇറങ്ങുന്നതിനും മുൻപ് താപനില രേഖപ്പെടുത്തി അധികൃതരെ കാണിക്കുക
  • മാസ്കും ഗ്ലൗസും ധരിക്കുക

വിമാന കമ്പനികൾക്കുള്ള നിർദേശങ്ങൾ

  • ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കി യാത്രക്കാരിൽ രോഗികൾ ഇല്ല ഉറപ്പാക്കുക
  • കോവിഡ് മുക്ത സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് അവ ലഭ്യമാക്കുക
  • മാസ്കും ഗ്ലൗസും ധരിച്ചെന്ന് ഉറപ്പാക്കുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All