• Home
  • Sports
  • ഇന്ത്യൻ നായകൻ സുനിൽ ഛേത്രി മികച്ച താരം, കേരളത്തിനും പുരസ്കാര

ഇന്ത്യൻ നായകൻ സുനിൽ ഛേത്രി മികച്ച താരം, കേരളത്തിനും പുരസ്കാരം

മുംബൈ: ഗ്രാസ് റൂട്ട് ലെവൽ ഫുട്ബോൾ വികസനത്തിന് കേരളത്തിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ പുരസ്കാരം. അധ്യക്ഷൻ പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിൽ ചേർന്ന ഫെഡറേഷൻ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയ്ക്കാണ് കഴിഞ്ഞ വർഷത്തെ ഏറ്റവും  മികച്ച താരത്തിനുള്ള പുരസ്കാരം. ചെന്നൈയിൻ എഫ്.സി.യുടെ സെൻട്രൽ മിഡ്ഫീൽഡർ അനിരുദ്ധ് ഥാപ്പ എമർജിങ് താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. മീഡ്ഫീൽഡർ കമലദേവി യുംനമാണ് മികച്ച വനിതാ ഫുട്ബോളർ. ഗോൾകീപ്പർ എലാങ്ബാം പന്തോയ് ചാനുവിനാണ് എമർജിങ് വനിതാ താരത്തിനുള്ള പുരസ്കാരം.

മറ്റ് അവാർഡുകൾ: മികച്ച റഫറി: സി. ആർ. ശ്രീകൃഷ്ണ, അസിസ്റ്റന്റ് റഫറി: സുമന്ത ദത്ത. ഇന്ത്യൻ ഫുട്ബോളിനുള്ള സംഭാവനയ്ക്കുള്ള പുരസ്കാരം ഹീറോ മോട്ടോകോർപ്പിനാണ്.

സെക്രട്ടറി കുശാൽദാസ്, വൈസ് പ്രസിഡന്റ് സുബ്രത ദത്ത, ലാർസിങ് മിങ്, കെ.എം.ഐ മേത്തർ, മാനവേന്ദ്ര സിങ്, ട്രഷറർ എസ്.എ. താക്കൂർ എന്നിവർ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു.

Recent Updates

Related News