ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് തമ്മിലുള്ള മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ബൗളിങ്
പൂനെ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് തമ്മിലുള്ള മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ബൗളിങ്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0 മുമ്പിലാണ്.ഉമേഷ് യാദവ്, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പകരം ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹ്മദ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. മൂന്ന് പേസ് ബൗളര്‍മാരെയാണ് ഇന്ത്യ കളത്തിലിറക്കുന്നത്.മത്സരം വിജയിച്ച് പരമ്പര സമനിലയിലാക്കാനാണ് വിന്‍ഡീസ് ശ്രമം. എന്നാല്‍, ബൗളിങ്ങിലെ പോരായ്മയാണ് വിന്‍ഡീസിന് തലവേദന. ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യ മുന്നൂറു കടന്നിരുന്നു.