കിവികളുടെ മണ്ണിൽ മിതാലി രാജിന്റെയും കൂട്ടരുടെയും വിജയഗാഥ
മൗണ്ട് മോങ്ഗനൂയി: കിവികളുടെ മണ്ണിൽ മിതാലി രാജിന്റെയും കൂട്ടരുടെയും വിജയഗാഥ. ന്യൂസിലൻഡിനെതിരായുള്ള മൂന്ന് മത്സര ഏകദിനപരമ്പരയിലെ രണ്ടാംകളി എട്ട് വിക്കറ്റിന് ജയിച്ച് പുരുഷ ടീമിന് പിന്നാലെ വനിതകളും പരമ്പര സ്വന്തമാക്കി. ആദ്യ കളി ഇന്ത്യ ഒമ്പത് വിക്കറ്റിന് ജയിച്ചിരുന്നു. ഒന്നാം മത്സരത്തിൽ സെഞ്ചുറി നേടിയ സ്മൃതി മന്ദാനയാണ് (84 പന്തിൽ 90*) ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ചത്. ക്യാപ്റ്റൻ മിതാലി രാജ് (111 പന്തിൽ 63), മൂന്ന് വിക്കറ്റ് നേടിയ ജുലൻ ഗോസ്വാമി എന്നിവരുടെ പ്രകടനവും ജയത്തിൽ നിർണായകമായി. സ്കോർ: ന്യൂസിലൻഡ്: 161 (44.2) ഇന്ത്യ: 166–-2 (35.2).